Asianet News MalayalamAsianet News Malayalam

മെട്രോയിൽ 'ഒളിച്ചുകടന്ന്' വിദേശ യൂട്യൂബര്‍;ബെംഗളൂരു പോലീസ് ജയിലിലേക്ക് വഴി കാണിച്ചുതരുമെന്ന് നെറ്റിസണ്‍സ്!

ഇന്ത്യയിലെ മെട്രോ ട്രെയിനില്‍ സൗജന്യമായി എങ്ങനെ യാത്ര ചെയ്യാമെന്ന് കാണിച്ചുതരമാമെന്ന് പറ‍ഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ബെംഗളൂരുവിലെ മെട്രോ സ്റ്റേഷനിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്

YouTuber Fidias Panayiotou lambasted for sneaking a free ride on Bengaluru Metro
Author
First Published Sep 24, 2023, 3:18 PM IST

ബെംഗളൂരു: ബെംഗളൂരുവിലെ മെട്രോ ട്രെയിനില്‍ ടിക്കറ്റില്ലാതെ എങ്ങനെ യാത്ര ചെയ്യാമെന്ന് കാണിച്ചുള്ള വീഡിയോ ചിത്രീകരിച്ച സൈപ്രസില്‍നിന്നുള്ള യൂട്യൂബര്‍ ഫിദിയാസ് പനായിയോടുവിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. മെട്രോ സ്റ്റേഷനിലെ എന്‍ട്രി-എക്സിറ്റ് പോയന്‍റുകള്‍ ചാടികടന്നാണ് ഫിദിയാസ് പ്ലാറ്റ്ഫോമിലെത്തുന്നത്. ഇന്ത്യക്കാര്‍ പശ്ചാത്യരാജ്യത്ത് ഇങ്ങനെ ചെയ്യുന്നത് വെറുതയൊന്ന് സങ്കല്‍പിച്ചുനോക്കുവെന്നും ഇന്ത്യയിലെ അധ്വാനിച്ചു ജീവിക്കുന്ന ജനവിഭാഗങ്ങളെ അപമാനിക്കുന്നതാണ് വീഡിയോയെന്നും ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകള്‍ പങ്കുവെക്കുന്നത്.

ഇന്ത്യയിലെ മെട്രോ ട്രെയിനില്‍ സൗജന്യമായി എങ്ങനെ യാത്ര ചെയ്യാമെന്ന് കാണിച്ചുതരമാമെന്ന് പറ‍ഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ബെംഗളൂരുവിലെ മെട്രോ സ്റ്റേഷനിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് കാണിച്ചുതരാമെന്ന് പറഞ്ഞ് മറ്റു യാത്രക്കാരോട് അഭിപ്രായവും ഫിദിയാസ് തേടുന്നുണ്ട്. ടിക്കറ്റില്ലാതെ യാത്ര ചെയ്യാനാകില്ലെന്നാണ് മറ്റു യാത്രക്കാര്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് എന്‍ട്രി ഗേറ്റിലേക്ക് നീങ്ങിയ ഫിദിയാസ് ഗേറ്റ് ചാടി കടക്കുന്നതും വീഡിയോയിലുണ്ട്. പിന്നീട് തിരക്കേറിയ മെട്രോ ട്രെയിനുള്ളില്‍ പിടിച്ചുതൂങ്ങുകയും ചെയ്യുന്നു. ഇന്ത്യയിലെ മെട്രോ ട്രെയിനുകളിലെല്ലാം ഭയങ്കര തിരക്കാണെന്നും ഇതിനിടയില്‍ പറയുന്നുണ്ട്. പിന്നീട് സ്റ്റേഷനില്‍ ഇറങ്ങിയശേഷം എക്സിറ്റി ഗേറ്റില്‍നിന്നും ചാടി പുറത്തേക്ക് കടക്കുകയുമാണ്.

 

ഇന്ത്യന്‍ മെട്രോയില്‍ എങ്ങനെ ഒളിച്ചുകടക്കാമെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വീഡിയോ ഫിദിയാസ് തന്‍റെ യൂട്യൂബ് ചാനലിലും ഇന്‍സ്റ്റാഗ്രാമിലും ഉള്‍പ്പെടെ പോസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെയാണ് വ്യാപക വിമര്‍ശനം ഉയര്‍ന്നത്.മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം വെറും പബ്ലിസിറ്റിക്കാണ് ഇത്തരം വീഡിയോ ഉണ്ടാക്കുന്നതെന്നും നിയമലംഘനത്തിനെതിരെ നടപടിയെടുക്കണമെന്നുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകളുടെ പ്രതികരണം. എങ്ങനെ ജയിലില്‍ പോകാമെന്ന് ബെംഗളൂരു പോലീസ് പഠിപ്പിച്ചുതരുമെന്നും ചിലര്‍ പ്രതികരിച്ചു.ഇതുപോലെ ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ പോയി ടിക്കറ്റില്ലാതെ മെട്രോ ട്രെയിനില്‍ യാത്ര ചെയ്ത ചിലപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിക്കാമെന്നും നിയമം പാലിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ ഇനി ഇന്ത്യയിലേക്ക് വരരുതെന്നും ചിലര്‍ വീഡിയോയക്ക് താഴെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ടെസ്ലയുടെയും സ്പെയ്സ് എക്സിന്‍റെയും സ്ഥാപകന്‍ എലോണ്‍ മസ്കിനെ മാസങ്ങള്‍ പിന്തുടര്‍ന്ന് കെട്ടിപിടിച്ചുകൊണ്ട് പ്രശസ്തി നേടിയ യൂട്യൂബറാണ് ഫിദിയാസ്. 

Follow Us:
Download App:
  • android
  • ios