അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിനുശേഷമുള്ള രണ്ടാമത്തെ സര്‍വീസായിരുന്നു ഇന്ന് നിശ്ചയിച്ചിരുന്നത്
ദില്ലി: അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ ഇന്നത്തെ വിമാന സര്‍വീസ് റദ്ദാക്കി. അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിനുശേഷമുള്ള രണ്ടാമത്തെ സര്‍വീസായിരുന്നു ഇന്ന് നിശ്ചയിച്ചിരുന്നത്. ഇന്നലെ എഐ-159 എന്ന കോഡിൽ ദുരന്തത്തിനുശേഷമുള്ള ആദ്യ അഹമ്മദാബാദ്-ലണ്ടൻ വിമാന സര്‍വീസ് എയര്‍ ഇന്ത്യ നടത്തിയിരുന്നു.
ബോയിങ് 787-8 വിമാനമായിരുന്നു ഇന്നലെ സര്‍വീസ് നടത്തിയത്. എന്നാൽ, ഇന്ന് അഹമ്മദാബാദിൽ നിന്നുള്ള ലണ്ടൻ വിമാന സര്‍വീസ് റദ്ദാക്കുകയായിരുന്നു. വിമാന സര്‍വീസ് റദ്ദാക്കിയതിന്‍റെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 1.10ന് പുറപ്പെടേണ്ടിയിരുന്ന വിമാന സര്‍വീസാണ് റദ്ദാക്കിയത്.
ഇന്നല മുബൈയിൽ നിന്നും അഹമ്മദാബാദിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസും റദ്ദാക്കിയിരുന്നു. ഇതിനുപുറമെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് റാഞ്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ദില്ലിയിലേക്ക് തിരിച്ചുപറന്നിരുന്നു.അഹമ്മദബാദിൽ നിന്നും ലണ്ടനിലേക്കുള്ള വിമാനം ടേക്ക് ഓഫിന് പിന്നാലെ തകര്‍ന്നുവീണ സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 പേരാണ് മരിച്ചത്.


