ബിജെപിക്ക് ദേശീയത പ്രസം​ഗിക്കാൻ മാത്രമുള്ളതാണെന്നാണ് തൃണമൂൽ കോൺ​ഗ്രസ് പറയുന്നത്. ഞരമ്പിൽ സിന്ദൂരമെന്ന് മോദി പറയുമ്പോൾ ജവാൻമാർക്ക് വൃത്തിയുള്ള ട്രെയിൻപോലുമില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ പരിഹാസം.

ഉദയ്പൂര്‍: അമ‌ർനാഥ് തീർത്ഥയാത്രക്ക് സുരക്ഷയൊരുക്കാനായി പോകുന്ന ബിഎസ്എഫ് ജവാൻമാർക്ക് മോശം ട്രെയിൻ നൽകിയ സംഭവത്തില്‍ നടപടി കൈക്കൊണ്ടതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സംഭവം ശ്രദ്ധയിൽപെട്ടയുടനെ നടപടിയെടുത്തെന്നും ഉത്തരാവാദികളായ നാല് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു, ജവാന്മാര്‍ക്ക് വേറെ വൃത്തിയുള്ള ട്രെയൻ നൽകിയെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നും ജമ്മുവിലേക്ക് പോകാനിരുന്ന 1200 ബിഎസ്എപ് ജവാൻമാർക്കാണ് വൃത്തിഹീനമായ ട്രെയിൻ റെയിൽവേ നൽകിയത്. ഈ ട്രെയിനില്‍ യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് ബിഎസ്എഫ് ജവാൻമാർ നിലപാടെടുക്കുകയും റെയിൽവേയില്‍ പരാതി അറിയിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്.

തുടര്‍ന്ന് വലിയ വിമര്‍ശനമുയര്‍ന്നതോടെ പ്രതിപക്ഷവും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ബിജെപിക്ക് ദേശീയത പ്രസം​ഗിക്കാൻ മാത്രമുള്ളതാണെന്നാണ് തൃണമൂൽ കോൺ​ഗ്രസ് പറയുന്നത്. ഞരമ്പിൽ സിന്ദൂരമെന്ന് മോദി പറയുമ്പോൾ ജവാൻമാർക്ക് വൃത്തിയുള്ള ട്രെയിൻപോലുമില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ പരിഹാസം. വൃത്തിരഹിതമായ ട്രെയിനിന്‍റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചു.

YouTube video player