സംഭവത്തില്‍ ആളപായമില്ല എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
നോയിഡ: നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം. സുമിത്ര ആശുപത്രിയിലെ താഴത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. റെക്കോര്‍ഡി റൂമിലെ ജനല്‍ തകര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്.
സംഭവത്തില്‍ ആളപായമില്ല എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഒരു മണിക്കൂറില്‍ തീ നിയന്ത്രണ വിധേയമാക്കിയെന്ന് ഗൗതം ബുദ്ധ നഗറിലെ ചീഫ് ഫയർ ഓഫീസർ (സിഎഫ്ഒ) പ്രദീപ് കുമാർ പറഞ്ഞു.

