ഹാൽ സിനിമ കേസിൽ വീണ്ടും സെൻസർ ബോർഡിനെ സമീപ്പിക്കാൻ നിർമാതാക്കൾക്ക് നിർദേശം നല്‍കി കേരള ഹൈക്കോടതി

കൊച്ചി: ഹാൽ സിനിമ കേസിൽ വീണ്ടും സെൻസർ ബോർഡിനെ സമീപ്പിക്കാൻ നിർമാതാക്കൾക്ക് നിർദേശം നല്‍കി കേരള ഹൈക്കോടതി. അപേക്ഷ കിട്ടിയാൽ രണ്ടാഴ്ചക്കുളളിൽ തീരുമാനം എടുക്കണം എടുക്കണമെന്ന് സൈബർ ബോർഡിനും നിർദേശമുണ്ട്. രണ്ട് രംഗങ്ങൾ ഒഴിവാക്കണം എന്നാണ് ഹൈക്കോടതിയുടെ നിർദേശം. ധ്വജ പ്രണാമത്തിലെ 'ധ്വജ' മ്യൂട്ട് ചെയ്യണമെന്നും മതാടിസ്ഥാനത്തിലുള്ള വിവാഹത്തിന്‍റെ കണക്ക് പറയുന്ന ഭാഗവും മ്യൂട്ട് ചെയ്യണം എന്നും കോടതി വ്യക്തമാക്കി.സിനിമയില്‍ രണ്ട് മാറ്റങ്ങളും വരുത്തിയ ശേഷം നിർമ്മാതാക്കൾക്ക് സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കാം. സെന്‍സര്‍ ബോര്‍ഡ് പരമാവധി രണ്ടാഴ്ചയ്ക്കകം പ്രദര്‍ശനാനുമതിയില്‍ തീരുമാനമെടുക്കണം എന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

ഷെയിന്‍ നിഗം നായകനായ ചിത്രം കണ്ട ശേഷമാണ് ജസ്റ്റിസ് വിജി അരുൺ ഹർജി പരിഗണിച്ചത്. ബീഫ് വിളമ്പുന്ന രംഗമടക്കം ഒഴിവാക്കണമെന്നും. ധ്വജപ്രണാമം സംഘം കാവൽ ഉണ്ട് തുടങ്ങിയ പദപ്രയോഗങ്ങൾ ഡിലീറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചത്. ഇതടക്കം 19 മാറ്റങ്ങളാണ് സിനിമയിൽ നിർദ്ദേശിച്ചിരുന്നത്.

ജെ വി ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജുബി തോമസ് നിർമ്മിച്ച സിനിമയാണ് ഹാല്‍. സിനിമയില്‍ ഒരു മണിക്കൂർ 56 സെക്കൻഡ് കഴിയുമ്പോൾ വരുന്ന ബീഫ് ബിരിയാണി കഴിക്കുന്ന രംഗം പൂർണമായും ഒഴിവാക്കണം എന്ന വിചിത്ര നിർദ്ദേശം ഉൾപ്പെടെയാണ് സെന്‍സര്‍ ബോർഡ് നല്‍കിയിരുന്നത്. , ധ്വജപ്രണാമം, സംഘം കാവൽ ഉണ്ട്, ആഭ്യന്തര ശത്രുക്കൾ, ഗണപതി വട്ടം തുടങ്ങിയ പരാമർശങ്ങൾ അടക്കം 19 ഇടങ്ങളിലാണ് വെട്ട് നിർദേശിച്ചിരുന്നത്. ക്രിസ്ത്യൻ മതവികാരം പരിഗണിച്ച് സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ഹോളി ഏഞ്ചൽസ് കോളേജ് ഓഫ് നഴ്സിംഗ് എന്ന പേര് മാറ്റണം, താമരശ്ശേരി ബിഷപ്പിന്റെ പേര് ഉപയോഗിച്ച സ്ഥലങ്ങളിൽ ബിഷപ്പിന്റെ അനുവാദക്കത്ത് ഹാജരാക്കണം, തുടങ്ങിയ നിർദേശങ്ങളും ഉണ്ടയിരുന്നു. നിലവില്‍ രണ്ട് എഡിറ്റ് മാത്രമാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

YouTube video player