ഒരു പൊലീസ് കോണ്‍സ്റ്റബിളിന്‍റെ കയ്യില്‍ നിന്നാണ് ഇയാൾ യൂണിഫോം മോഷ്ടിച്ചത്.
ആഗ്ര: പൊലീസ് കോണ്‍സ്റ്റബിള്‍ എന്ന വ്യാജേന ഇരുപതിലധികം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതി അറസ്റ്റില്‍. നൗഷാദ് ത്യാഗി എന്ന മുപ്പതുകാരനാണ് പൊലീസിന്‍റെ പിടിയിലായത്. രാഹുല്‍ ത്യാഗി എന്ന വ്യാജ പേരിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായാണ് ഇയാള്‍ ഇത്തരത്തില്‍ വേഷം മാറി സ്ത്രീകളെ ദുരുപയോഗം ചെയ്തത്. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം.
ഇയാള്‍ മുന്‍പു ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടരുന്നതായി പൊലീസ് വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയുമാണ് ഇയാള്‍ ചെയ്യാറ്. ഇതിനായി വിധവകളായ സ്ത്രീകളെയും ഭര്‍ത്താവുമായി അകന്ന് കഴിയുന്നവരെയുമാണ് ട്രപ്പില്‍ പെടുത്താറ് എന്നും പൊലീസ് പറയുന്നു. 18 മുതല്‍ 20 വരെ പെണ്‍കുട്ടികളുമായി നിലവില്‍ തനിക്ക് ബന്ധമുണ്ടെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഒരു സ്ത്രീ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നൗഷാദ് എന്ന ക്രിമിനലിന്‍റെ തട്ടിപ്പും സ്ത്രീപീഡനവും പുറത്ത് വന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നൗഷാദിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ കയ്യില്‍ നിന്ന് ഒരു വ്യാജ പൊലീസ് യൂണിഫോമും പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് കോണ്‍സ്റ്റബിള്‍ ചമഞ്ഞാണ് ഇയാൾ സ്ത്രീകളെ ചൂഷണം ചെയ്തിരുന്നത്. രണ്ട് വര്‍ഷം മുന്‍പ് ഒരു പൊലീസ് കോണ്‍സ്റ്റബിളിന്‍റെ അടുക്കല്‍ നിന്നും മോഷ്ടിച്ചതാണ് ഈ യൂണിഫോം എന്നാണ് നൗഫല്‍ പൊലീസിനോട് പറഞ്ഞത്. മാത്രമല്ല സിറ്റിയിലെ മറ്റ് പൊലീസുകാരോടും പൊലീസ് എന്ന വ്യാജേന ഇയാള്‍ ഇടപഴകിയിട്ടുണ്ട്.

