തായ്‌ലന്‍റില്‍ ഭ്രാന്തന്‍ ഗുളികകള്‍ എന്ന് അര്‍ത്ഥം വരുന്ന യാബ മെത്താംഫെറ്റാമിന്‍റെ ടാബ്ലെറ്റ് രൂപത്തിലുള്ളതാണ്.
തൃപുര: വടക്കന്‍ തൃപുരയില്‍ പൊലീസ് പിടിച്ചെടുതത്ത് നാല് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന്. അസമില്‍ നിന്ന് അഗര്‍ത്തലയിലേക്ക് പോവുകയായിരുന്ന ട്രക്കില്‍ കടത്തുകയായിരുന്ന യാബ ഗുളികകളാണ് ചെക്ക് പോസ്റ്റില്‍ വെച്ച് പൊലീസ് പിടിച്ചെടുത്തത്. ട്രക്കിന്‍റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു യാബ ഗുളികകള്‍. 80,000 യാബ ഗുളികകളാണ് പിടിച്ചെടുത്തത്.
ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. സഞ്ജയ് സഹാനി എന്ന 24 കാരനാണ് വഹനം ഓടിച്ചിരുന്നത്. തായ്‌ലന്‍റില്‍ ഭ്രാന്തന്‍ ഗുളികകള്‍ എന്ന് അര്‍ത്ഥം വരുന്ന യാബ മെത്താംഫെറ്റാമിന്‍റെ ടാബ്ലെറ്റ് രൂപത്തിലുള്ളതാണ്. തായ്‌ലന്‍റ്, ലാവോസ്, കംബോഡിയ, വിയറ്റ്നാം, മ്യാൻമർ എന്നിവിടങ്ങളിലെ യുവാക്കൾക്കിടയിൽ ഇത് കൂടുതൽ പ്രചാരത്തിലായിട്ടുണ്ടെന്ന് യുഎൻ ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം പറയുന്നു.

