ഉദയനിധിക്കെതിരെ ദേശീയ വനിതാ കമ്മീഷന് ടിവികെ പരാതി നൽകിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത പ്രകാരം അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും മാപ്പ് പറയണമെന്നുമാണ് ടിവികെയുടെ ആവശ്യം.
ചെന്നൈ: നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ പോർമുഖം തുറന്നിരിക്കുകയാണ്. ഉദയനിധിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൻ്റെ നീക്കം. ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ടിവികെ. കാവേരി വിഷയവുമായി ബന്ധപ്പെട്ട് ടിവികെ സർക്കാരിനെതിരെ നടത്തിയ പ്രതിഷേധത്തിൽ ആണ് വിവാദസംഭവം നടന്നത്.
ഉദയനിധിക്കെതിരെ ദേശീയ വനിതാ കമ്മീഷന് ടിവികെ പരാതി നൽകിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത പ്രകാരം അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും മാപ്പ് പറയണമെന്നുമാണ് ടിവികെയുടെ ആവശ്യം. കോൺഗ്രസ് അധ്യക്ഷൻ മാണിക്കം ടാഗോറും ബിജെപി നേതാവ് കെ. അണ്ണാമലൈയും ഉദയനിധിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ മന്ത്രിമാരും സമൂഹമാധ്യമങ്ങളിൽ കൂട്ടത്തോടെ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്.
എന്നാൽ പ്രസംഗത്തിൽ നടി തൃഷയുടെ പേരുപോലും ഉദയനിധി പരാമർശിച്ചിട്ടില്ലെന്നാണ് ഡിഎംകെ ഐടി വിംഗിന്റെ വിശദീകരണം. നാളെ നിയമസഭയിൽ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ഈ വിവാദം കത്തിനിൽക്കുന്നത്. കാവേരി വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും, നിയമസഭയിൽ നിന്ന് ഉദയനിധിയെ മാറ്റിനിർത്താനും ടിവികെ നടത്തുന്ന കൃത്രിമ നീക്കമാണിതെന്ന് മുൻ മന്ത്രി ടി.ആർ.ബി. രാജ ആരോപിച്ചു.



