വെള്ളിയാഴ്ച പ്രസവത്തിനായി എത്തിയ യുവതി ശനിയാഴ്ചയാണ് ഒരു കുഞ്ഞിന് ജന്മം നല്‍കിയത്.
ജബല്‍പ്പൂര്‍: ജബല്‍പ്പൂരില്‍ കോവിഡ് ബാധിച്ച് യുവതി പ്രസവ ശേഷം മരിച്ചു. പ്രസവിച്ച് ഒരു ദിവസത്തിന് ശേഷമായിരുന്നു മരണം. ജബല്‍പൂര്‍ മെഡിക്കല്‍ കോളേജിലാണ് ദാരുണമായ സംഭവം. മാണ്ട്ല ജില്ലയില്‍ നിന്ന് ചികിത്സയ്ക്കായ് എത്തിയ 27 കാരിയാണ് മരിച്ചത്.
വെള്ളിയാഴ്ച പ്രസവത്തിനായി എത്തിയ യുവതി ശനിയാഴ്ചയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഒരു ദിവസത്തിന് ശേഷം ഞായറാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. മരിച്ച യുവതിക്ക് ശ്വാസകോശ സംബന്ധമായ അസുഖം ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു.

