സ്ത്രീയെ അറസ്റ്റ് ചെയ്യുമ്പോൾ കൂടെ പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയും മറ്റ് രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു.
മുംബൈ: സെക്സ് റാക്കറ്റ് നടത്തി എന്നാരോപിച്ച് മുംബൈയിൽ പൊലീസ് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. മുംബൈയിലെ ഒരു ഭക്ഷണശാലയിൽ രാത്രി നടത്തിയ റെയ്ഡിലാണ് സ്ത്രീ അറസ്റ്റിലായത്. സ്ത്രീയെ അറസ്റ്റ് ചെയ്യുമ്പോൾ കൂടെ പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയും മറ്റ് രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. ഇവരെ രക്ഷിച്ചെന്നും സ്ത്രീയെ അറസ്റ്റ് ചെയ്ത് നടപടികൾ ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കി.

