ഇസ്ലാമാബാദ്: പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ സൈനിക ആശുപത്രിയിൽ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പത്തിലധികം പേർക്ക് പരിക്കേറ്റതായാണ് സൂചന. 

ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലാണ് സ്ഫോടനം ഉണ്ടായത്. ആശുപത്രി പരിസരത്തേക്ക് മാധ്യമപ്രവർത്തകർ പ്രവേശിക്കുന്നത് സൈന്യം തടഞ്ഞു. പാകിസ്ഥാനിലെ ചില മനുഷ്യാവകാശ പ്രവർത്തകരാണ് വിവരം ആദ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.