ഒരുലക്ഷം അമേരിക്കക്കാര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചേക്കുമെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഈ വര്‍ഷം അവസാനത്തോടെ വാക്സിന്‍ നിര്‍മ്മിക്കുമെന്ന് ഉറപ്പാണെന്ന് ട്രംപ് പറയുന്നു. അമേരിക്കയില്‍ മാത്രം പത്ത് ലക്ഷം ആളുകള്‍ക്ക് ഇതിനോടകം കൊവിഡ് 19 ബാധിച്ചിട്ടുണ്ട്. നിലവിലെ കണക്കുകള്‍ അനുസരിച്ച് 67000 അമേരിക്കകാരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചിട്ടുള്ളത്. 

കൊവിഡിന്‍റെ ഉത്ഭവം ചൈനയിലെ ലാബില്‍ നിന്ന് തന്നെ, തെളിവുകളുണ്ട്: യുഎസ് സ്റ്റേറ്റ് സെക്രട്ടറി

രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയെയും പ്രവര്‍ത്തനങ്ങളേയും സാരമായി ബാധിച്ച വൈറസ് ബാധയ്ക്ക് പിന്നില്‍ ചൈനയാണെന്നാണ് ട്രംപ് ഉറച്ച് വാദിക്കുന്നത്.  100000 ആളുകള്‍ ഞങ്ങള്‍ക്ക് നഷ്ടമാകും. നേരത്തെ അറുപതിനായിരം മുതല്‍ എഴുപതിനായിരം വരെ ആളുകള്‍ മരിക്കുമെന്നായിരുന്നു അമേരിക്കയുടെ കണക്കുകൂട്ടല്‍. 

ഈ വർഷാവസാനത്തോടെ യുഎസിന് കൊറോണ വാക്സിൻ ലഭിക്കും; മറ്റൊരു രാജ്യം കണ്ടെത്തിയാലും അഭിനന്ദിക്കുമെന്ന് ട്രംപ്

അമേരിക്കയിലെ പകുതിയിലേറെ സ്റ്റേറ്റുകളാണ് ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഭാഗിക ഇളവുകളിലേക്ക് നീങ്ങുന്നത്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില് കുറവുണ്ട്. അടച്ചിട്ട നിലയില്‍ ഒരു രാജ്യത്തിന് നില്‍ക്കാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം ട്രം പ് വ്യക്തമാക്കിയിരുന്നു. സ്കൂളുകളും കോളേജുകളും തുറന്ന് വിദ്യാര്‍ഥികള്‍ എത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

ചൈനക്കെതിരെ വീണ്ടും ട്രംപ്; അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയില്ലെങ്കില്‍ വ്യാപാര കരാര്‍ റദ്ദാക്കും