മസാച്യുസെറ്റ്സ്: 103ാം വയസില്‍ കൊവിഡിനെ തോല്‍പ്പിച്ച് മുത്തശ്ശി. അമേരിക്കയിലെ മസാച്യുസെറ്റ്സിലാണ് സംഭവം. ജീവിതത്തിലേക്കുള്ള തിരിച്ച് വരവിനെ ബിയര്‍ കഴിച്ച് ആഘോഷിക്കുന്ന ജെന്നി സ്റ്റെജ്നയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 

കൊവിഡിനെതിരായ പോരാട്ടത്തില്‍ ഒരു ഘട്ടത്തില്‍ ജീവന്‍ പോയിയെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വിധിയെഴുതിയ ശേഷമാണ് ജീവിതത്തിലേക്ക് അത്ഭുതകരമായ തിരിച്ച് വരവാണ് ജെന്നി മുത്തശ്ശി നടത്തിയിരിക്കുന്നത്. വാഷിംഗ്ടണില്‍ നിന്ന് അടുത്തിടെയാണ് ഈസ്റ്റണിലേക്ക് ഇവര്‍ താമസം മാറിയെത്തിയത്. ലൈഫ് കെയര്‍ സെന്‍റര്‍ ഓഫ് വില്‍ബ്രാഹത്തിലെ ആദ്യ കൊവിഡ് 19 രോഗിയായിരുന്നു ജെന്നി. 

ആശുപത്രിയില്‍ വച്ച് വിവാഹിതരായി ഡോക്ടറും നഴ്സും, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കൊവിഡ് 19 മൂര്‍ച്ഛിച്ചതോടെ ഭര്‍ത്താവിനും മക്കള്‍ക്കും അവസാനമായി ജെന്നിയെ കാണാനുള്ള അവസരം നല്‍കിയ ശേഷം ആശുപത്രി അധികൃതര്‍ വീട്ടിലേക്ക് തിരിച്ച് അയച്ചിരുന്നു. ഇതിന് ശേഷമാണ് ജെന്നിയുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടാവുകയായിരുന്നു. നഷ്ടപ്പെട്ടെന്ന് കരുതിയ നിലയില്‍ നിന്ന് ജെന്നി തിരിച്ച് വന്ന സന്തോഷത്തില്‍ തണുത്ത ബിയറുമാണ് ഭര്‍ത്താവ് ആശുപത്രിയിലെത്തിയത്. രണ്ട് മക്കളാണ് ഉള്ളത്. 

നിയന്ത്രണം ഫലം കണ്ടു; ന്യൂസിലന്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു

കൊറോണക്കാലത്തെ പ്രണയം; ലോക്ക് ഡൗൺ കാലത്തെ ഒളിച്ചോട്ടം; ക്വാറന്റൈൻ കേന്ദ്രത്തിൽ വിവാഹം