ഷിക്കാ​ഗോ: ഷിക്കാ​ഗോയിൽ പാർട്ടിക്കിടെ ഉണ്ടായ വെടിവയ്പ്പിൽ 13 പേർക്ക് പരിക്ക്. ഞായറാഴ്ചയുണ്ടായ വെടിവയ്പ്പിൽ നാല് പേരുടെ നില ​ഗുരുതമാണ്. എന്‍ഗള്‍വുഡ് പ്രദേശത്തെ വീട്ടില്‍ പുലര്‍ച്ചെ 12.30 ഓടെയായിരുന്നു വെടിവയ്പ്പുണ്ടായതെന്ന് ചിക്കാഗോ പൊലീസ് വ്യക്തമാക്കി.

സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് വീട്ടിൽ നടത്തിയ പാർട്ടിക്കിടെ നടന്ന തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. 16 മുതല്‍ 48 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റിട്ടുണ്ട്. ഓരോരുത്തർക്കും ഒന്നിലേറെ തവണ വെടിയേറ്റിട്ടുണ്ട്. ​ഗുരുതരമായി പരിക്കേറ്റവരെ ഉൾപ്പടെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇതിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ കയ്യിൽനിന്നും തോക്ക് കണ്ടെടുത്തതായും പൊലീസ് പറ‍ഞ്ഞു.