മെക്സിക്കോ: വടക്കൻ മെക്സിക്കൻ സംസ്ഥാനമായ സകാറ്റെകാസിലെ റീജിയണൽ സെന്റർ ഓഫ് സോഷ്യൽ റീഇൻ‌ടെഗ്രേഷനിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ‌ 16 പേർ കൊല്ലപ്പെട്ടു. ​ഗുരുതരമായി പരിക്കേറ്റ അഞ്ച് തടവുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷാ ഉദ്യോ​ഗസ്ഥർ ചേർന്ന് വൈകുന്നേ​രം അഞ്ചുമണിയോടെയാണ് തടവുകാർ തമ്മിലുള്ള ഏറ്റുമുട്ടൽ‌ നിയന്ത്രണവിധേയമാക്കിയതെന്ന് സുരക്ഷാ മന്ത്രാലയം അറിയിച്ചു.

തടവുകാരിൽനിന്ന് നാല് തോക്കുകളും മറ്റ് മാരകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ജയിലിൽ നടത്തിയ പരിശോധനയിൽ നിരവധി നിരോധിത വസ്തുക്കൾ കണ്ടെടുത്തിരുന്നു. അതേസമയം, തടവുകാർ തമ്മിൽ തർക്കമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി.