സംഭവം കഴിഞ്ഞ്  3 മാസങ്ങൾ പിന്നിട്ടിട്ടും എലിജ ഹീക്കോക്ക് എന്ന കൗമാരക്കാരനായ യുവാവിന്റെ കുടുംബം നീതി തേടുകയാണ്.

വാഷിങ്ടണ്‍: എഐ വഴി നി‍‌ർമിച്ച സ്വന്തം നഗ്ന ചിത്രം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുട‌ർന്ന് 16 കാരൻ ആത്മഹത്യ ചെയ്തു. ഭീഷണി സന്ദേശം വഴി 2.5 ലക്ഷം രൂപ (3,000 ഡോളർ) നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഭവം കഴിഞ്ഞ് 3 മാസങ്ങൾ പിന്നിട്ടിട്ടും എലിജ ഹീക്കോക്ക് എന്ന കൗമാരക്കാരനായ യുവാവിന്റെ കുടുംബം നീതി തേടുകയാണ്. ജോൺ ബർണറ്റും ഷാനൻ ഹീക്കോക്കുമാണ് എലിജയുടെ രക്ഷിതാക്കൾ. 

Scroll to load tweet…

ഫെബ്രുവരി 28 ന് വെടിയുതിർത്താണ് എലിജ ഹീക്കോക്ക് മരിച്ചത് എന്ന് പൊലീസ് പറയുന്നു. എന്നാൽ തുടക്കത്തിൽ മകൻ എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് അവ‍‌ർ തിരിച്ചറിഞ്ഞില്ല. പിന്നീട് മകന്റെ സ്മാർട് ഫോണ്‍ പരിശോധിച്ചപ്പോഴാണ് മകന് നിരന്തരം ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്ന വിവരം രക്ഷിതാക്കൾ അറി‌ഞ്ഞത്. സെക്‌സ്‌റ്റോർഷൻ തട്ടിപ്പിന്റെ ഇരയായിരുന്നു എലിജ. കൂടുതൽ ഫോട്ടോകൾ, ലൈംഗിക കൃത്യങ്ങൾ അല്ലെങ്കിൽ പണം തുടങ്ങിയ തട്ടിപ്പുകാരുടെ ആവശ്യം നിറവേറ്റുന്നതിന് ഇരയുടെ നഗ്ന ചിത്രങ്ങൾ ഷെയ‍ർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതിനെയാണ് സെക്‌സ്‌റ്റോർഷൻ എന്നു പറയുന്നത്. 

നിലവിൽ സെക്‌സ്‌റ്റോർഷന് എതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി ക്യാംപെയ്ൻ നടത്തി വരികയാണ് ജോൺ ബർണറ്റും ഷാനൻ ഹീക്കോക്കും. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...