റൂമിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസുകാരനെ പിടികൂടിയത്.

ദില്ലി: സൗത്ത് ദില്ലിയിലെ തീവ്രവാദ വിരുദ്ധ യൂണിറ്റിന്റെ വെയർഹൗസിൽ നിന്ന് 50 ലക്ഷം രൂപയും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച പൊലീസുകാരൻ അറസ്റ്റിൽ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സ്പെഷ്യൽ സെല്ലിൽ നിന്ന് സ്ഥലം മാറ്റം കിട്ടിയെത്തിയ ഹെഡ് കോൺസ്റ്റബിൾ ഖുർഷിദ് ആണ് അറസ്റ്റിലായിരിക്കുന്നത്. ലോധി റോഡ് ഓഫീസിലെ സ്പെഷ്യൽ സെൽ മൽഖാനയിൽ (സ്റ്റോർ റൂം) നിന്ന് എണ്ണിതിട്ടപ്പെടുത്താത്ത തുകയുടെ വിവല വരുന്ന സ്വ‌‌ർണാഭരണങ്ങളും 50 ലക്ഷം രൂപയും മോഷ്ടിച്ചതിനാണ് ഇയാൾ പിടിയിലായിരിക്കുന്നത്. 

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. റൂമിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസുകാരനെ പിടികൂടിയത്. മോഷ്ടിച്ച വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സംശയം തോന്നിയ മൽഖാന ഇൻചാർജ് വെയർഹൗസിൽ കേറി പരിശോധന നടത്തിയപ്പോഴാണ് മോഷണം കണ്ടത്തിയത്. ദില്ലിയിലെ തീവ്രവാദം, മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിനും കണ്ടെത്തുന്നതിനും അന്വേഷിക്കുന്നതിനും ചുമതലപ്പെടുത്തിയ ദില്ലി പൊലീസിന്റെ പ്രത്യേക യൂണിറ്റാണ് സ്പെഷ്യൽ സെൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...