സഹമുറിയന് മാന്യമായ രീതിയില്‍ ഒരു മൃത സംസ്കാര ചടങ്ങുകള്‍ ലഭിക്കാതിരിക്കാന്‍ കാരണമായതിനും അയാളുടെ പണം തട്ടിയെടുത്തതിനും 52കാരനെ കോടതി വിചാരണ ചെയ്യുന്നത്.

ബെര്‍മിംഗ്ഹാം: ഫ്ലാറ്റിലെ സഹമുറിയന്‍റെ മൃതദേഹം രണ്ട് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ച് അയാളുടെ ബാങ്ക് അക്കൌണ്ടിലെ പണം ഉപയോഗിച്ച് ജീവിതം നയിച്ച് 52കാരന്‍. ഡാമിയന്‍ ജോണ്‍സണ്‍ എന്ന ബെര്‍മിംഗ്ഹാം സ്വദേശിയാണ് ഫ്ലാറ്റില്‍ ഒപ്പം താമസിച്ചിരുിന്ന 71 കാരന്‍റെ മൃതദേഹം രണ്ട് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചത്. ഇംഗ്ലണ്ടിലാണ് സംഭവം. സഹമുറിയന് മാന്യമായ രീതിയില്‍ ഒരു മൃത സംസ്കാര ചടങ്ങുകള്‍ ലഭിക്കാതിരിക്കാന്‍ കാരണമായതിനും അയാളുടെ പണം തട്ടിയെടുത്തതിനും 52കാരനെ കോടതി വിചാരണ ചെയ്യുന്നത്.

ജോണ്‍ വെയ്ന്‍റൈറ്റ് എന്ന 71കാരണായി 2018 സെപ്തംബറില്‍ മരിച്ചത്. എന്നാല്‍ ഈ വിവരം ബന്ധുക്കളില്‍ നിന്ന് മറച്ചുവച്ച ഡാമിയന്‍ മൃതദേഹം ഫ്ലാറ്റില്‍ ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നു. 2022 ഓഗസ്റ്റിലാണ് ജോണിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. സ്വകാര്യ ആവശ്യത്തിനായി ഡാമിയന്‍ ജോണിന്‍റെ ബാങ്ക് അക്കൌണ്ട് ഉപയോഗിച്ചതായും പൊലീസ് വിശദമാക്കുന്നു. എന്നാല്‍ ജോണിന്‍റെ പണം ഉപയോഗിച്ചെന്ന ആരോപണം ഡാമിന്‍ കോടതിയില്‍ നിഷേധിച്ചിട്ടുണ്ട്.

71കാരന്‍റെ പെട്ടന്നുള്ള മരണത്തിന് തന്നെ പഴിചാരുമോയെന്ന ഭയം നിമിത്തമാണ് മരണ വിവരം ബന്ധുക്കളില്‍ നിന്ന് മറച്ചുവച്ചതെന്നാണ് ഡാമിയന്‍ വിശദമാക്കുന്നത്. ജോണിന്‍റഎ മരണകാരണം ഇനിയും കണ്ടെത്താനാവാത്തത് പൊലീസിനും കേസില്‍ തിരിച്ചടിയായിട്ടുണ്ട്. വഞ്ചന, തട്ടിപ്പ് മുതലായ കുറ്റങ്ങളാണ് നിലവില്‍ ഡാമിയനെതിരെ ചുമത്തിയിട്ടുള്ളത്. ഇയാള്‍ക്ക് വിചാരണ തുടങ്ങുന്ന നവംബര്‍ 7 വരെ കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്.