വാഷിംഗ്ടണ്‍: ഇന്തോനേഷ്യയില്‍ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 6.5 തോത് രേഖപ്പെടുത്തി. പ്രാദേശികസമയം 11.46ഓടെയാണ് ഭൂചലനം ഉണ്ടായത്. സെറം ദ്വീപിന് എട്ട് കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം.

29.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നതെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂചലനത്തെ തുടര്‍ന്ന് ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും ഇതുവരെയും നല്‍കിയിട്ടില്ല.