സെന്റ് സ്റ്റീഫൻസ് എപിസ്കോപൽ ചർച്ചിലാണ് വെടിവയ്പ്പ് നടന്നത്, അക്രമി പിടിയിൽ

വാഷിംഗ്‍ടൺ: അമേരിക്കയിലെ അലബാമയിൽ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ ഒരു മരണം. രണ്ടുപേർക്ക് പരിക്കേറ്റു. സെന്റ് സ്റ്റീഫൻസ് എപിസ്കോപൽ ചർച്ചിലാണ് വെടിവയ്പ്പ് നടന്നത്. പള്ളിയിലെത്തിയ അക്രമി വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമിയെ പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. എന്താണ് അക്രമിയെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് വെളിവായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രാദേശിക സമയം വൈകീട്ട് 5 മണിയോടെയായിരുന്നു വെടിവയ്പ്പ്. സംഭവമുണ്ടായ ഉടൻ സ്ഥലത്ത് കുതിച്ചെത്തിയ പൊലീസ് അക്രമിയെ കീഴ്പ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളുടെയും പരിക്കേറ്റവരുടെയും പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ അലബാമ ഗവർണർ കേ ഐവി നടുക്കം രേഖപ്പെടുത്തി. ബെർമിങ്ഹാമിന് സമീപമുള്ള വെസ്റ്റാവിയ ഹിൽസ് 39,000ത്തോളം പേർ താമസിക്കുന്ന പ്രദേശമാണ്. മരിച്ചയാളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്കൊപ്പമാണ് താനെന്ന് ഗവർണർ പറഞ്ഞു.