തെരഞ്ഞെടുപ്പിൽ ഓങ് സാൻ വിജയമുറപ്പിച്ചതിന് പിന്നാലെയാണ് പട്ടാളനീക്കം. ഔദ്യോഗിക റേഡിയോ പ്രക്ഷേപണം നിര്‍ത്തിവച്ചു.
യാങ്കോൺ: മ്യാൻമാർ വീണ്ടും പട്ടാള ഭരണത്തിലേക്ക്. ഭരണ കക്ഷി നേതാവ് ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്നും അടക്കമുള്ള നേതാക്കളെ പട്ടാളം അറസ്റ്റ് ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരും അറസ്റ്റിലായി. ഇവരെ പുലർച്ചെ പട്ടാളം വീട് വളഞ്ഞു തടവിലാക്കിയതായി ഭരണ കക്ഷിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി അറിയിച്ചു. ഔദ്യോഗിക റേഡിയോ പ്രക്ഷേപണം നിര്‍ത്തിവച്ചു. തെരഞ്ഞെടുപ്പിൽ ഓങ് സാൻ വിജയമുറപ്പിച്ചതിന് പിന്നാലെയാണ് പട്ടാള നീക്കം.
