വാഷിങ്ടണ്‍: ഡിസ്കവറി ചാനലിലെ പ്രശസ്തമായ 'മാന്‍ വെര്‍സസ് വൈല്‍ഡ്' എന്ന പരിപാടിയുടെ അവതാരകനായ ബെയര്‍ ഗ്രില്‍സിന് തേനീച്ച കുത്തേറ്റു. സാഹസികയാത്രകള്‍ ഇഷ്ടപ്പെടുന്ന ഗ്രില്‍സിന് 'ട്രെഷര്‍ ഐലന്‍ഡ്' എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടെയാണ് തേനീച്ചകളുടെ ആക്രമണമേറ്റത്.

തേനീച്ചകളുടെ കുത്തേറ്റെങ്കിലും ചിത്രീകരണം തുടര്‍ന്ന ബെയര്‍ ഗ്രില്‍സ് ഒടുവില്‍ അവശനിലയിലായതോടെ വൈദ്യസഹായം തേടുകയായിരുന്നു. ബെയര്‍ ഗ്രില്‍സിന് തേനീച്ചകള്‍ അലര്‍ജിയായിരുന്നെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.  'മാന്‍ വെര്‍സസ് വൈല്‍ഡി'ല്‍ ബെയര്‍ ഗ്രില്‍സിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത എപ്പിസോഡ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസ്കവറി ചാനലില്‍ ഓഗസ്റ്റ് 12 ന് രാത്രി 9 മണിക്കായിരുന്നു മോദി അതിഥിയായെത്തിയ പരിപാടിയുടെ  സംപ്രേക്ഷണം.