വെടി നിർത്തൽ താൽക്കാലികം, ആവശ്യമെങ്കിൽ യുദ്ധം തുടരുമെന്ന് നെതന്യാഹു

നേരത്തെ വിട്ടയക്കുന്ന ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിടാതെ വെടിനിർത്തലിന് ഇല്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി അറിയിച്ചത്.

Benjamin Netanyahu on gaza cease fire

ടെൽഅവീവ്: ഹമാസുമായുള്ള വെടിനിർത്തൽ താൽക്കാലികമാണെന്നുംആവശ്യമെങ്കിൽ പോരാട്ടം തുടരുമെന്നും മുന്നറിയിപ്പ് നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജയമാണ് ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചതെന്നും ഇസ്രായേലിന് പോരാട്ടം തുടരാൻ അവകാശമുണ്ടെന്നും വെടിനിർത്തൽ കരാർ നടപ്പാക്കാൻ കഴിഞ്ഞുവെന്നും നെതന്യാഹു പറഞ്ഞു.

യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ വിട്ടയക്കുന്ന ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിടാതെ വെടിനിർത്തലിന് ഇല്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി അറിയിച്ചത്.  സുരക്ഷ ക്യാബിനറ്റ് വെടിനിർത്തലിൻ്റെ അന്തിമ തീരുമാനം സർക്കാരിന് വിട്ടിരുന്നു. ഭൂരിപക്ഷ പിന്തുണ കാബിനറ്റിലും വെടിനിർത്തലിന് അനുകൂലമായിരുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios