ലണ്ടന്‍: ബോറിസ് ജോൺസൺ ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ബ്രക്സിറ്റ് ഒക്ടോബർ 31 നുതന്നെ എന്ന ഉറപ്പ് ആവർത്തിച്ചുകൊണ്ടാണ് ബോറിസ് ജോൺസൺ തന്റെ സ്ഥാനമേൽക്കൽ പ്രസംഗം നടത്തിയത്. പുതിയ പ്രധാനമന്ത്രി ഇന്നുതന്നെ മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ചേക്കും.

എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്താൻ പോകുമ്പോൾ പ്രതിഷേധക്കാർ ബോറിസ് ജോൺസണെ തടയാൻ ശ്രമിച്ചു. ജോൺസണോടുള്ള എതി‍ർപ്പ്കാരണം ചിലജൂനിയർ മന്ത്രിമാരെ കൂടാതെ ചാൻസലർ ഫിലിപ് ഹാമണ്ടും രാജിവച്ചിരുന്നു. പ്രധാനമന്ത്രിസ്ഥാനമൊഴിയുംമുന്പ് അവസാനമായി പാ‍ർലമെന്‍റിനെ അഭിസംബോധന ചെയ്ത തെരേസ മേ ജോൺസന്‍റെ കഴിവിൽ പ്രതീക്ഷ രേഖപ്പെടുത്തി.