വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതായും മൂന്നുപേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്.

ഒട്ടാവ: കാനഡയിലെ ടൊറോന്റോയിൽ വെടിവെപ്പ്. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയാണ് സംഭവം. വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതായും മൂന്നുപേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൽസ ഫെസ്റ്റിവൽ നടന്ന നിരവധി കടകളും റെസ്റ്റോറന്റുകളുമുള്ള പ്രദേശത്താണ് വെടിവെപ്പ് നടന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. നിലവിൽ സ്ഥിതി​ഗതികൾ പൊലീസിന്റെ നിയന്ത്രണത്തിലാണെന്നും പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. അക്രമിക്കായി പൊലീസിന്റെ തിരച്ചിൽ തുടരുകയാണെന്നും റിപ്പോർട്ടുകളിലുണ്ട്.

കഴിഞ്ഞമാസം കാനഡയിലെ മോൺട്രിയയിലും വെടിവെപ്പുണ്ടായിരുന്നു. ഒരു പൊലീസ് ഉദ്യോ​ഗസ്ഥനടക്കം രണ്ടുപേരാണ് അന്ന് കൊല്ലപ്പെട്ടത്. ഫെബ്രുവരിയിൽ ടംബ്ലർ റിഡ്ജിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ എട്ടുപേരും കൊല്ലപ്പെട്ടിരുന്നു.