Asianet News MalayalamAsianet News Malayalam

പൗരന്മാരെ ഇന്ത്യയില്‍ നിന്ന് തിരിച്ചുവിളിച്ച് ചൈന

വിദ്യാര്‍ത്ഥികള്‍, വിനോദസഞ്ചാരികള്‍, ബിസിനസുകാര്‍ എന്നിവരെയാണ് പ്രത്യേക വിമാനം വഴി ചൈനയിലെത്തിക്കുന്നത്.
 

China Evacuate citizen From India
Author
New Delhi, First Published May 25, 2020, 6:45 PM IST

ദില്ലി: ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കുമെന്ന് ചൈന. കൊവിഡ് പശ്ചാത്തലത്തിലാണ് സ്വന്തം പൗരന്മാരെ തിരിച്ചെത്തിക്കാന്‍ ചൈന ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് ദില്ലിയിലെ ചൈനീസ് എംബസി നോട്ടീസ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍, വിനോദസഞ്ചാരികള്‍, ബിസിനസുകാര്‍ എന്നിവരെയാണ് പ്രത്യേക വിമാനം വഴി ചൈനയിലെത്തിക്കുന്നത്. തിരിച്ചെത്താന്‍ താല്‍പര്യമുള്ളവര്‍ മെയ് 27ന് രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി അറിയിച്ചു. 

ലഡാക്കില്‍ പ്രകോപനം അവസാനിപ്പിക്കാതെ ചൈന: സൈനിക ശക്തി കൂട്ടി ഇന്ത്യ

ചൈനയില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ പഠിക്കുന്നത്. ബുദ്ധമത കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടും നിരവധി ചൈനക്കാര്‍ ഇന്ത്യയിലുണ്ട്. മെഡിക്കല്‍ പരിശോധന നടത്തിയ ശേഷമായിരിക്കും പൗരന്മാരെ തിരിച്ചെത്തിക്കുന്നത്. രോഗാവസ്ഥ മറച്ചുവെച്ച് യാത്ര ചെയ്യരുതെന്നും രോഗലക്ഷണമുള്ളവര്‍ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം മാത്രമേ യാത്ര ചെയ്യാവൂ എന്നും എംബസി വ്യക്തമാക്കി. രോഗ വിവരം മറച്ചുവെച്ചാല്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും എംബസി അറിയിച്ചു.  

എന്നാല്‍, വിമാന സര്‍വീസ് എന്നുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടില്ല.  വുഹാനില്‍ കൊവിഡ് വ്യാപിച്ച സമയം കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചെത്തിച്ചിരുന്നു. അതേസമയം, അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന ബന്ധം വഷളാകുമ്പോഴാണ് ചൈന സ്വന്തം പൗരന്മാരെ തിരിച്ചുവിളിക്കുന്നതെന്നും ശ്രദ്ധേയമാണ്.
 

Follow Us:
Download App:
  • android
  • ios