കഴിഞ്ഞ ദിവസം, ഹുബൈ പ്രവിശ്യയിലെ ഹാൻച്വാൻ ആശുപത്രിയ്ക്ക് പുറത്ത് കാറുകളിലും മറ്റും ഇരുത്തി രോഗികൾക്ക് ഐവി ഡ്രിപ്പ് നൽകുന്നതിന്റെ ദൃശ്യങ്ങൾ റോയിട്ടേഴ്‌സ് പുറത്തുവിട്ടു

ബെയ്ജിംഗ്: കോവിഡ് വ്യാപനത്തിന്റെ പിടിയിൽ അമർന്ന് ചൈന. കർശനമായ സീറോ കോവിഡ് നയത്തിൽ അയവുവരുത്തിയതിനു പിന്നാലെയാണ് രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചത്. ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം പതിനാറിരട്ടി ആയി വർധിച്ചു എന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം, ഹുബൈ പ്രവിശ്യയിലെ ഹാൻച്വാൻ ആശുപത്രിയ്ക്ക് പുറത്ത് കാറുകളിലും മറ്റും ഇരുത്തി രോഗികൾക്ക് ഐവി ഡ്രിപ്പ് നൽകുന്നതിന്റെ ദൃശ്യങ്ങൾ റോയിട്ടേഴ്‌സ് പുറത്തുവിട്ടു. അതേസമയം, ചൈനയിൽ കോവിഡ് ബാധിച്ച് പത്തുലക്ഷത്തിൽ അധികം പേർ മരിക്കാനിടയുണ്ട് എന്ന് ഹോങ്കോങ് സർവകലാശാല നടത്തിയ പഠനവും പ്രവചിക്കുന്നു.