Asianet News MalayalamAsianet News Malayalam

അമേരിക്കന്‍ അധികാരികള്‍ക്ക് ബോധം പോയിരിക്കുകയാണെന്ന് ചൈന

അമേരിക്കയ്ക്കും ചൈനയ്ക്കിടയില്‍ വര്‍ദ്ധിക്കുന്ന സംഘര്‍ഷാവസ്ഥയിക്കിടയിലാണ് ചൈനീസ് വിദേശ മന്ത്രാലയത്തിന്‍റെ പ്രസ്താവന. 

China Says US Officials Have Lost Their Minds
Author
Beijing, First Published Jul 17, 2020, 9:53 PM IST

ബിയജിംഗ്: അമേരിക്കന്‍ അധിരികളുടെ നടപടികള്‍ കണ്ടാല്‍ അവര്‍ക്ക് ബോധം പോയി, ഭ്രാന്ത് പിടിച്ചുവെന്ന് തോന്നുമെന്ന് ചൈന. ചൈനീസ് വിദേശ മന്ത്രാലയ വക്താവാണ് വിവാദ പ്രസ്താവനയുമായി രംഗത്ത് എത്തിയത്.

അമേരിക്കയ്ക്കും ചൈനയ്ക്കിടയില്‍ വര്‍ദ്ധിക്കുന്ന സംഘര്‍ഷാവസ്ഥയിക്കിടയിലാണ് ചൈനീസ് വിദേശ മന്ത്രാലയത്തിന്‍റെ പ്രസ്താവന. അമേരിക്കന്‍ കോണ്‍ഗ്രസ് ഈ ആഴ്ച  ചൈനയ്ക്കെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും. ചൈനീസ് അധികാരികകള്‍ക്ക് വിസ നിരോധനവും ചൈനീസ് സ്വത്തുക്കള്‍ മരവിപ്പിക്കാനും പ്രമേയം അവതരിപ്പിച്ചതാണ് ചൈനയെ പ്രകോപിപ്പിച്ചത്.

യുഎസ് അറ്റോര്‍ണി ജനറല്‍ ബില്‍ ബാര്‍ വ്യാഴാഴ്ച ചൈനയ്ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ബീയജിങ് സാമ്പത്തിക സൈനിക നീക്കമാണ് അമേരിക്കയുടെ ലോക രാജ്യങ്ങള്‍ക്കിടയിലുള്ള സ്ഥാനം തട്ടിയെടുക്കാന്‍ നടത്തുന്നതെന്നും, ഇതിനായി ചൈന അവരുടെ രാഷ്ട്രീയ ആശയപ്രചാരണം ലോകത്ത് നടത്തുന്നുവെന്നും ബില്‍ ബാര്‍ പ്രതികരിച്ചിരുന്നു.

ഇതിനോടുള്ള പ്രതികരണമായാണ് ബീയജിംഗില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ചൈനീസ് വിദേശ കാര്യ വക്താവ് അമേരിക്കന്‍ അധികാരികളെ വിമര്‍ശിച്ചത്. കൊവിഡ് അടക്കമുള്ള ആഭ്യന്തര പ്രശ്നങ്ങളെ മറയ്ക്കാന്‍ വേണ്ടിയാണ് അമേരിക്കയുടെ ചൈനീസ് വിമര്‍ശനമെന്നും ചൈന കുറ്റപ്പെടുത്തി.

ഇവര്‍ ( അമേരിക്കന്‍ അധികാരികള്‍) സ്വന്തം കാര്യത്തിനും രാഷ്ട്രീയ നേട്ടത്തിനും വേണ്ടി, അവരുടെ ആഭ്യന്തരമായി ഉയരുന്ന ശബ്ദങ്ങളെ ഹൈജാക്ക് ചെയ്യുകയാണ്. ശരിക്കും പറഞ്ഞാല്‍ ഇവര്‍ക്ക് ബോധം പോയി ഭ്രാന്ത് പിടിച്ചിരിക്കുകയാണ്-ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios