ചൈനയിൽ നിന്ന് തായ്‌വാനെ വേർപെടുത്താൻ ആരും ശ്രമിച്ചാലും എന്തു വില കൊടുത്തും അവർക്കെതിരെ ചൈന യുദ്ധം ചെയ്യുമെന്ന് വൂ ഖിയാൻ പറഞ്ഞു.
ബീജിങ്: തായ്‌വാന്‍ (Taiwan) വിഷയത്തിൽ അമേരിക്കക്ക് (USA) മുന്നറിയിപ്പുമായി ചൈന (China). തായ്‌വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ യുദ്ധത്തിനും മടിക്കില്ലെന്ന് ചൈന മുന്നറിയിപ്പ് നൽകി. യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനുമായി ചൈനീസ് പ്രതിരോധമന്ത്രി വൂ ഖിയാൻ നടത്തിയ ചർച്ചയിലാണ് ചൈന തുറന്നടിച്ചത്. ചൈനയിൽ നിന്ന് തായ്‌വാനെ വേർപെടുത്താൻ ആരും ശ്രമിച്ചാലും എന്തു വില കൊടുത്തും അവർക്കെതിരെ ചൈന യുദ്ധം ചെയ്യുമെന്ന് വൂ ഖിയാൻ പറഞ്ഞു.
രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുന്ന ഒരു കാര്യത്തിനും ചൈനീസ് ഭരണകൂടം കൂട്ടുനിൽക്കില്ലെന്നും വൂ ഖിയാൻ വ്യക്തമാക്കി. നേരത്തെ, സിംഗപ്പൂരിൽ നടന്ന ചർച്ചയിൽ തായ്‌വാനെതിരെയുള്ള ചൈനീസ് നടപടിക്കെതിരെ അമേരിക്കയും രംഗത്തെത്തിയിരുന്നു. തായ്‌വാനെ ദുർബലപ്പെടുത്തുന്ന നടപടികളിൽ നിന്നും ചൈന പിന്തിരിയണമെന്ന് ലോയിഡ് ഓസ്റ്റിൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടാണ് ചൈന നിലപാട് വ്യക്തമാക്കിയത്.
ലഡാക്കിൽ ചൈന നടത്തുന്ന നിർമാണപ്രവർത്തനങ്ങൾക്കെതിരെ അമേരിക്ക
ദില്ലി: ലഡാക്കിൽ ചൈന നടത്തുന്ന നിർമാണപ്രവർത്തനങ്ങൾക്കെതിരെ അമേരിക്ക രംഗത്ത്. ചൈനയുടെ നിർമാണ പ്രവർത്തനങ്ങൾ ജാഗ്രതയോടെ നിരീക്ഷിച്ച് വരികയാണെന്ന് അമേരിക്കൻ സൈനിക മേധാവി ജനറൽ ചാൾസ് എഫ്ലിൻ പറഞ്ഞു. ഇന്ത്യൻ അതിർത്തിയിലെ സമാധാന അന്തരീക്ഷത്തെ ബാധിക്കുന്നതാണ് ചൈനയുടെ നടപടികളെന്നും അമേരിക്കൻ സൈനിക മേധാവി വ്യക്തമാക്കി.
യുഎസ്. ചൈനയുടെ നിർമാണ പ്രവർത്തനങ്ങൾ ജാഗ്രതയോടെ നിരീക്ഷിച്ച് വരികയാണെന്നും അമേരിക്കൻ സൈനിക മേധാവി പ്രതികരിച്ചു. പാങ്ഗോങ് തടാകത്തിന് കുറുകെ ചൈന പാലം നിർമിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
