Asianet News MalayalamAsianet News Malayalam

ലോകത്ത് കൊവിഡ് രോഗികള്‍ 95 ലക്ഷം; കൊവിഡ് വാക്സിന്‍ രണ്ടാം ഘട്ട മനുഷ്യ പരീക്ഷണം ആരംഭിച്ചു

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 95 ലക്ഷം കവിഞ്ഞു. പുതിയ കണക്ക് പ്രകാരം 95.15 ലക്ഷമാണ് ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം. 

Coronavirus Human trial of new vaccine begins in UK
Author
London, First Published Jun 25, 2020, 5:46 AM IST

ലണ്ടന്‍: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 95 ലക്ഷം കവിഞ്ഞു. പുതിയ കണക്ക് പ്രകാരം 95.15 ലക്ഷമാണ് ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.83 ലക്ഷമായി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് 24.62 ലക്ഷം. അമേരിക്കയില്‍ മരണപ്പെട്ടവരുടെ എണ്ണം 1.24 ലക്ഷമാണ്. ബ്രസീലില്‍ 11.92 ലക്ഷംപേര്‍ക്കാണ് കൊവിഡ് ബാധിച്ചത് ഇതില്‍ 53,874 പേര്‍ മരണപ്പെട്ടു.

അതേ സമയം ശുഭപ്രതീക്ഷ നല്‍കി കോ​വി​ഡ് വൈ​റ​സി​നെ​തി​രാ​യി വി​ക​സി​പ്പി​ച്ച വാ​ക്സി​ൻ ഉ​പ​യോ​ഗി​ച്ച് യു​കെ​യി​ൽ മ​നു​ഷ്യ​രി​ൽ ര​ണ്ടാം ഘ​ട്ട പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു. ല​ണ്ട​നി​ലെ ഇം​പീ​രി​യ​ല്‍ കോ​ള​ജ് വി​ക​സി​പ്പി​ച്ച വാ​ക്‌​സി​ന്‍ പ​രീ​ക്ഷ​ണ​മാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന​ത്

300 സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ലെ പ​ഠ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. നേ​ര​ത്തേ, വാ​ക്സി​ൻ മൃ​ഗ​ങ്ങ​ളി​ല്‍ പ​രീ​ക്ഷി​ച്ച​പ്പോ​ള്‍ ഫ​ല​പ്ര​ദ​മാ​യ പ്ര​തി​രോ​ധ പ്ര​തി​ക​ര​ണം സൃ​ഷ്ടി​ക്കാ​ന്‍ സാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് മ​നു​ഷ്യ​രി​ലെ പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്.

ര​ണ്ടാം ഘ​ട്ട​ത്തി​ലാ​ണ് വാ​ക്സി​ൻ പ്ര​യോ​ഗി​ച്ച​വ​രി​ൽ രോ​ഗ​ത്തി​നെ​തി​രെ പ്ര​തി​രോ​ധ​ശേ​ഷി പ​രീ​ക്ഷി​ക്കു​ന്ന​ത്. കൂ​ടാ​തെ വാ​ക്സി​ന്‍റെ സു​ര​ക്ഷി​ത​ത്വം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും പ​രീ​ക്ഷ​ണ​ത്തി​ൽ ല​ഭ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്നത്.

Follow Us:
Download App:
  • android
  • ios