ബീജിങ്: ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റവരിൽ ഇന്ത്യക്കാരിയും. ചൈനയിലെ ഷെൻസെൻ നഗരത്തിൽ അധ്യാപികയായ പ്രീതി മഹേശ്വരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ഗുരുതര ശ്വാസകോശ രോഗവുമായി ആശുപത്രിയിലെത്തിയ പ്രീതി മഹേശ്വരി വെന്റിലേറ്ററിലാണ്.

ദില്ലി സ്വദേശിയായ ഭർത്താവിന് ദിവസവും പ്രീതിയെ കാണാൻ അനുമതി നൽകിയിട്ടുണ്ട്. ചൈനയിൽ വൈറസ് ബാധയേറ്റ ഒരേയൊരു വിദേശിയാണ് പ്രീതി മഹേശ്വരി. വൈറസ് ബാധ റിപ്പോർട്ട് ചെയ്ത വുഹാൻ നഗരത്തിലും നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 17 പേരിലാണ് ഇന്നലെ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ചൈനയിൽ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 198 ആയി. 

Read more at:  ചൈനയിൽ ഭീതി വിതച്ച് കൊറോണ: സ്ഥിതി അതീവ ഗൗരവമെന്ന് വിലയിരുത്തല്‍; ഇതുവരെ രണ്ട് മരണം...

ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. മൂന്ന് പേർ ഇതിനോടകം മരിച്ചു.ഇതിനിടെ കഴിഞ്ഞദിവസം ചൈന യിൽ നിന്നെത്തിയ രണ്ടു തായ്‍ലന്റ് പൗരന്മാർക്കും ഒരു ജപ്പാൻ പൗരനും വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ലോകം മുഴുവൻ വ്യാപിക്കാൻ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.