കൊവിഡ് ബാധിത രാജ്യങ്ങളെ സഹായിക്കാൻ ലോകം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഐക്യരാഷ്ട്ര സഭ. രോഗ പ്രതിരോധത്തിനും രോഗാവസ്ഥയിൽ നിന്ന് കരയറുന്നതിനും വിവിധ രാജ്യങ്ങൾക്ക് ആവശ്യം രണ്ട് ബില്യൺ ഡോളറാണ്. ലോക രാജ്യങ്ങൾ ഒരുമിച്ച് നിന്നാലെ ഇത് സാധ്യമാകൂ എന്ന് യുഎൻ സെക്രട്ടറി ആന്റോണിയോ ഗുട്ടെറസ് അഭ്യര്‍ത്ഥിച്ചു. 

മനുഷ്യ വംശത്തിന് ആകെയുള്ള ഭീണിയായി വേണം കൊവിഡ് രോഗ ബാധയെ കാണാനെന്നും യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു. ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21,185 ആയി ഉയരുകയും നാലര ലക്ഷത്തിലധികം പേര്‍ക്കം രോഗം സ്ഥിരീകരിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് യുഎൻ ഓര്‍മ്മപ്പെടുത്തൽ . 

രോഗ ബാധ ചെറുക്കാനും നിയന്ത്രിക്കാനും ആഗോള തലത്തിൽ തന്നെ നടപടികളുണ്ടാകണം. ലോക രാജ്യങ്ങളുടെ ഐക്യമാണ് പരമ പ്രധാനമെന്നും യുഎൻ സെക്രട്ടറി ജനറൽ ഓര്‍മ്മിപ്പിക്കുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക