ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,70,000 കടന്നു. ഇതിനോടകം 1,70,455 പേരാണ് ലോകത്ത് ഒട്ടാകെ 170,455 കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 2,481,866 ആയി. ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള അമേരിക്കയിൽ രോ​ഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 45, 000 ത്തോട് അടുക്കുകയാണ്. സ്പെയിനിൽ കൊവിഡ് മരണം 20,852 പിന്നിട്ടപ്പോൾ ഫ്രാൻസിൽ 20,265 കൊവിഡ് ബാധിച്ച് മരിച്ചു. 

ഇറ്റലിയിൽ 24,114, യുകെയിൽ 16,509, ജർമനിയിൽ 4,862 എന്നിങ്ങനെയാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം. ഇറ്റലിയിൽ കഴിഞ്ഞ ദിവസം 20 പേർക്ക് മാത്രമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷമുള്ള ഇറ്റലിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതേസമയം, അമേരിക്കയിൽ കൊവിഡ് രോഗികളുടെ എണ്ണം ഏഴ്‌ ലക്ഷത്തി എൺപത്തി എണ്ണായിരം കടന്നു. നിയന്ത്രണങ്ങൾ നീക്കാൻ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ ഇന്നലെയും നടന്നു. അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 792,913 ആയി.

സ്പെയിനിൽ 200,210 പേര്‍ക്ക് ഇവിടെ രോഗബാധ സ്ഥിരീകരിച്ചു. 181,228 ആളുകൾക്കാണ് ഇറ്റലിയിൽ ഇതുവരെ കൊവിഡ് ബാധിച്ചത്.  മൊത്തം ഒന്നരലക്ഷത്തോളം പേര്‍ക്കാണ് ഫ്രാന്‍സില്‍ രോഗബാധയേറ്റിട്ടുള്ളത്. 155,383 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. യുകെയിൽ 124,743 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. തുര്‍ക്കി, കാനഡ, സ്വീഡന്‍ എന്നിവിടങ്ങളാണ് കൊവിഡ് ഭീതി കൂടുതലുള്ള മറ്റ് രാജ്യങ്ങൾ.