Asianet News MalayalamAsianet News Malayalam

ആഫ്രിക്കയുടെ തെക്കൻ മേഖലയിൽ നാശം വിതച്ച് ചുഴലിക്കാറ്റ്; മരണസംഖ്യ 150 കവിഞ്ഞു

സിംബാബ്‍വേയിൽ മാത്രം മരണസംഖ്യ 80 കവിഞ്ഞു. മൊസാംബിക്കിലാണ് കൂടുതൽ നാശനഷ്ടം. പക്ഷേ വാർത്താവിതരണ സംവിധാനങ്ങൾ തകരാറിലായതിനാൽ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇനിയും പുറത്തുവന്നിട്ടില്ല

Cyclone Idai Kills 150 in Malawi Mozambique and Zimbabwe
Author
Harare, First Published Mar 18, 2019, 6:43 PM IST

ഹരാരേ: ആഫ്രിക്കയുടെ തെക്കൻ മേഖലയിൽ വീശിയടിച്ച ഇഡ ചുഴലിക്കാറ്റിൽ 150ൽ അധികം പേർ മരിച്ചു. സിംബാബ്‍വേയിൽ മാത്രം മരണസംഖ്യ 80 കവിഞ്ഞു. മൊസാംബിക്കിലാണ് കൂടുതൽ നാശനഷ്ടം. പക്ഷേ വാർത്താവിതരണ സംവിധാനങ്ങൾ തകരാറിലായതിനാൽ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇനിയും പുറത്തുവന്നിട്ടില്ല. 

Cyclone Idai Kills 150 in Malawi Mozambique and Zimbabwe

68 പേർ മരിച്ചതായാണ് വിവരം. 1500ൽ അധികം പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച കാറ്റ് വീശി തുടങ്ങിയെങ്കിലും ഞായറാഴ്ചയോടെ മാത്രമാണ് രക്ഷാപ്രവർത്തനം സജീവമായത്. റെഡ് ക്രോസ് സംഘം സഹായത്തിന് എത്തിയിട്ടുണ്ട്. വീടുകൾ വ്യാപകമായി തകർന്നു. കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്നുപോയ നിലയിലാണുള്ളത്.

Follow Us:
Download App:
  • android
  • ios