യുകെയില്‍ മാത്രം 449 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഫ്രാന്‍സിലാകട്ടെ 547 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇറ്റലിയിലാകട്ടെ 454 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സ്പെയിനില്‍ 399 മരണങ്ങള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു
മഹാമാരിയായി മാറിയ കൊവിഡില്‍ ലോകത്ത് മരണനിരക്ക് വര്‍ധിക്കുന്നു. ആഗോളതലത്തില്‍ ഇതുവരെ ഒരു ലക്ഷത്തി അറുപത്തിഎണ്ണായിരത്തിലേറെപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 11 വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ഇന്ന് ഇതുവരെ ആഗോളതലത്തില്‍ 3750 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്താകമാനമായി ഇരുപത്തി നാലര ലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. ആറ് ലക്ഷത്തി നാല്‍പ്പത്തിരണ്ടായിരം പേര്‍ക്ക് ഇതുവരെ രോഗമുക്തി നേടാനായിട്ടുണ്ട്.
അക്ഷരാര്‍ത്ഥത്തില്‍ അമേരിക്ക കൊവിഡ് മരണത്തില്‍ ഇന്നും ഞെട്ടിയെന്ന് പറയാം. എണ്ണൂറോളം ജീവനുകളാണ് ഇന്ന് അമേരിക്കയില്‍ നഷ്ടമായത്. ഇന്ത്യന്‍ സമയം രാത്രി 11 മണിവരെയുള്ള കണക്കുകള്‍ പ്രകാരം 781 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ നാല്‍പ്പത്തിയൊന്നായിരം പിന്നിട്ടിട്ടുണ്ട്. ആറായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം ഏഴേ മുക്കാല്‍ ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്.
യുകെയിലും യുറോപ്യന്‍ രാജ്യങ്ങളിലും കൊവിഡ് ഭീതി തുടരുകയാണ്. യുകെയില്‍ മാത്രം ഇന്ന് ഇതുവരെ 449 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ പതിനാറായിരത്തി അഞ്ഞൂറ് കടക്കുകയും ചെയ്തു. അയ്യായിരത്തോളം പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരികരിച്ചിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണമാകട്ടെ 124743 ആയിട്ടുണ്ട്.
അതേസമയം ഫ്രാന്‍സിലാകട്ടെ ഇന്ന് 547 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ ഇരുപതിനായിരം പിന്നിടുകയും ചെയ്തു. രണ്ടായിരത്തഞ്ഞൂറോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 155383 ആയിട്ടുണ്ട്. ഇറ്റലിയിലാകട്ടെ ഇന്ന് 454 മരണങ്ങളാണ് 11 മണിവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 24114 ജീവനുകളാണ് കൊവിഡ് അപഹരിച്ചത്. സ്പെയിനിലും ഇന്ന് മരണസംഖ്യ ഉയര്‍ന്നു. ഇവിടെ 399 മരണങ്ങള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 20852 ആയിട്ടുണ്ട്.
തുര്‍ക്കി, ബെല്‍ജിയം എന്നിവിടങ്ങളിലും കനത്ത ആശങ്കയാണ് കൊവിഡ് വിതയ്ക്കുന്നത്. ബെല്‍ജിയത്തില്‍ 145 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടുത്തെ മൊത്തം മരണസംഖ്യ 5800 പിന്നിട്ടു. തുര്‍ക്കിയിലാകട്ടെ 123 പേര്‍ക്കാണ് ഇന്ന് ജീവന്‍ നഷ്ടമായത്.

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ നൂറിലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ജര്‍മനി, കാനഡ, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ മരണസംഖ്യയില്‍ ആശ്വാസമുണ്ട്. ജര്‍മ്മനിയില്‍ 64 മരണങ്ങള്‍ മാത്രമാണ് 11 മണിവരെ റിപ്പോര്‍ട്ട് ചെയ്തത്. കാനഡയില്‍ 31 ഉം നെതര്‍ലാന്‍സില്‍ 67 ഉം ജീവനുകളാണ് കൊവിഡില്‍ നഷ്ടമായത്.
കൊവിഡ്: ഇന്നത്തെ സമ്പൂര്‍ണ വിവരങ്ങളറിയാം
കൊവിഡ് -19 പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
