ടോക്യോ: ജി 20 ഉച്ചകോടിക്ക് ജപ്പാനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജപ്പാനിലും ജയ് ശ്രീറാം വിളികളോടെ സ്വീകരണം. കോബെയില്‍ ജപ്പാനിലെ ഇന്ത്യന്‍ പ്രവാസികള്‍ ഒരുക്കിയ സ്വീകരണത്തിലാണ് മോദിയെ ജയ് ശ്രീ റാം വിളികളോടെ എതിരേറ്റത്. വന്ദേ മാതരം, ഭാരത് മാതാ കീ ജയ്, ജയ് ഹിന്ദ് മുദ്രാവാക്യങ്ങളും ഉയര്‍ന്നു. ജപ്പാനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് പ്രവാസികളാണെന്ന് മോദി പറഞ്ഞു. ഭാരത് മാതാ കീ ജയ്, വന്ദേ മാതരം വിളികളോടെയാണ് മോദിയും പ്രസംഗം അവസാനിപ്പിച്ചത്.