തായ്‌പേയ്: യുവതിയുടെ കണ്ണില്‍നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് നാല് തേനീച്ചകളെ. 29കാരിയായ തായ്വാന്‍ യുവതിയുടെ കണ്ണില്‍നിന്നാണ് 'സ്വീറ്റ് ബീസ്' എന്ന നാല് ചെറു തേനീച്ചകളെ നീക്കിയത്. കണ്ണിന് അണുബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് യുവതി ചികത്സ തേടിയത്. എന്നാല്‍ പരിശോധനയില്‍ തേനീച്ചകളെ കണ്ടെത്തുകയായിരുന്നു. കണ്‍പോളയ്ക്കകത്ത് കണ്ണീര്‍ ഭക്ഷണമാക്കിയാണ് തേനീച്ചകള്‍ ജീവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.