ഉറങ്ങുമ്പോഴും ഉണരുമ്പോഴും വ്യത്യസ്ത അഭിപ്രായമുള്ള കിറുക്കനായ കിളവന്‍ ഭരിക്കപ്പെടാനാണ് നിങ്ങളുടെ വിധി.  യൂറോപ്പിന്‍റെയും മധ്യആഫ്രിക്കയുടെയും പടിവാതില്‍ എത്തി നില്‍ക്കുകയാണ് ഐ എസ് എന്ന യാഥാര്‍ഥ്യം നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഐഎസ് സന്ദേശത്തില്‍ പറയുന്നു. 

ബെയ്റൂത്(ലബനന്‍): ഐ എസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയെ കൊലപ്പെടുത്തിയ അമേരിക്കക്ക് മുന്നറിയിപ്പുമായി ബാഗ്ദാദിയുടെ പിന്‍ഗാമിയും ഐ എസിന്‍റെ പുതിയ തലവനുമായ അബു ഇബ്രാഹിം ഹാഷിമി ഖുറാഷി. റെക്കോര്‍ഡ് ചെയ്ത വീഡിയോയിലാണ് ഐഎസ് വക്താവ് ഭീഷണി മുഴക്കിയത്.

'ബാഗ്ദാദിയെ ഇല്ലാതാക്കിയതില്‍ നിങ്ങള്‍ അധികം സന്തോഷിക്കേണ്ട. ഒരു രാജ്യത്തിന്‍റെ പരിഹാസപാത്രമാകുന്നതെങ്ങനെയാണെന്ന് നിങ്ങള്‍ കാണുന്നില്ല. ഉറങ്ങുമ്പോഴും ഉണരുമ്പോഴും വ്യത്യസ്ത അഭിപ്രായമുള്ള കിറുക്കനായ കിളവന്‍ ഭരിക്കപ്പെടാനാണ് നിങ്ങളുടെ വിധി. യൂറോപ്പിന്‍റെയും മധ്യആഫ്രിക്കയുടെയും പടിവാതില്‍ എത്തി നില്‍ക്കുകയാണ് ഐ എസ് എന്ന യാഥാര്‍ഥ്യം നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല'- ഐഎസ് സന്ദേശത്തില്‍ പറയുന്നു. 

സിറിയയില്‍വെച്ച് അമേരിക്കന്‍ കമാന്‍ഡോകളുടെ ആക്രമണത്തിലാണ് ഐ എസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപാണ് ബാഗ്ദാദിയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. ബാഗ്ദാദിയുടെ ഒളിത്താവളം ആക്രമിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും കഴിഞ്ഞ ദിവസം പെന്‍റഗണ്‍ പുറത്തുവിട്ടിരുന്നു. ബാഗ്ദാദിയുടെ മരണം ഐ എസ് കേന്ദ്രങ്ങളും സ്ഥിരീകരിച്ചു. പുതിയ തലവനായി അബു ഇബ്രാഹിം ഹാഷിമി ഖുറാഷിയെ തെരഞ്ഞെടുത്തതായും ഐഎസ് അറിയിച്ചിരുന്നു.