സിയോള്‍:  ദക്ഷിണകൊറിയൻ സന്ദർശനത്തിനിടെ കൊറിയൻ അതിർത്തിയിൽ വെച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ കാണാൻ ആഗ്രഹമുണ്ടെന്ന് ഡൊണാൾഡ് ട്രംപ്. ഇരുകൊറിയകളുടെയും അതിർത്തിയിലെ സൈനികരഹിത മേഖലയിൽ വെച്ച് കിമ്മിനെ കാണാൻ താത്പര്യമുണ്ടെന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചു. ട്രംപുമായുള്ള കൂടിക്കാഴ്ച്ചക്ക് കിം തയ്യാറായേക്കുമെന്നാണ് റിപ്പോർട്ടുകൾ. 

കൊറിയന്‍മേഖലയുടെ സമാധാനത്തിനായി ചര്‍ച്ച ആരംഭിക്കാൻ അമേരിക്കയും ഉത്തരകൊറിയയും നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, വിയറ്റ്‌നാമിൽ ഇരുനേതാക്കളും തമ്മില്‍നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നില്ല. ജി20 ഉച്ചകോടിക്കുശേഷം ജപ്പാനിൽനിന്ന് ദക്ഷിണകൊറിയയിലെത്തിയ ട്രംപ് ഇന്ന് യുഎസിലേക്ക് മടങ്ങും.