സംശയാസ്പദമായി പാർക്ക് ചെയ്ത കാറില്‍ പരിശോധന നടത്തിയപ്പോള്‍ പിടികൂടിയത് 85 കുപ്പി വിദേശമദ്യം. ഏകദേശം 4,710 കുവൈത്ത് ദിനാർ പണവും വണ്ടിയിൽ നിന്ന് കണ്ടെടുത്തു. മദ്യം വിൽപ്പനയ്ക്ക് സൂക്ഷിച്ചതാണെന്ന് പ്രതികൾ സമ്മതിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത 85 കുപ്പി മദ്യം പിടിച്ചെടുത്തു. മദ്യം കൈവശം വെച്ചതിന് രണ്ട് വിദേശികളെയും പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

Add Asianetnews as a Preferred SourcegooglePreferred

ഹവല്ലി ഗവർണറേറ്റിലാണ് സംഭവം. ഹവല്ലിയില്‍ ലൈറ്റ് ഇടാതെ പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു വാഹനം പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടു. ഉദ്യോഗസ്ഥർ അടുത്തെത്തിയപ്പോഴേക്കും ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചു. വാഹനം നിർത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും തയ്യാറാകാതെ വന്നതോടെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് വാഹനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് 85 കുപ്പി വിദേശമദ്യം കണ്ടെത്തിയത്. ഏകദേശം 4,710 കുവൈത്ത് ദിനാർ പണവും വണ്ടിയിൽ നിന്ന് കണ്ടെടുത്തു. മദ്യം വിൽപ്പനയ്ക്ക് സൂക്ഷിച്ചതാണെന്ന് പ്രതികൾ സമ്മതിച്ചു. വാഹനം ഓടിച്ച ഡ്രൈവർക്ക് മുമ്പ് മറ്റൊരു കേസില്‍ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നതായും കണ്ടെത്തി. പിടികൂടിയ പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടർനിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.