Asianet News MalayalamAsianet News Malayalam

Elon Musk : 'ഒപ്പം പിതാവിന്റെ പേര് വേണ്ട': മസ്കിന്‍റെ 'ട്രാന്‍സ്‌ജെന്‍ഡറായ മകള്‍' കോടതിയില്‍

വിവിയന്‍ ജെന്ന വില്‍സണ്‍ എന്ന പേരിലേക്ക് മാറണമെന്നാണ് മകളുടെ ആവശ്യം. അമ്മയുടെ പേരാണ് പുതിയ പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്. പിതാവിന്റെ പേര് ഒപ്പം വേണ്ടെന്ന് മകള്‍ പരാതിയില്‍ കര്‍ശനമായി പറയുന്നുണ്ട്.

Elon Musk s child seeks name change to sever ties with father
Author
Los Angeles, First Published Jun 21, 2022, 4:06 PM IST

ലോസ് ആഞ്ചലസ്: പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ (Elon Musk) ട്രാന്‍സ്‌ജെന്‍ഡറായ മകള്‍. പുതിയ ലിംഗ സ്വതവും തന്‍റെ പിതാവിന്‍റെ പേരും ഒന്നിച്ച് പറയാന്‍ താല്‍പ്പര്യമില്ലെന്നും, അത് പരിഗണിച്ച് പേര് മാറ്റിത്തരണമെന്നുമാണ് ലോസ് ആഞ്ചലസില്‍ സാന്താ മോണിക്കയിലെ കോടതിയിലാണ് ഇവര്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തിരിക്കുന്നത്. പുതിയ ജനന സര്‍ട്ടിഫിക്കറ്റും പേര് മാറ്റവും നല്‍കാന്‍ ഏപ്രില്‍ മാസത്തിലാണ് മസ്കിന്‍റെ മകന്‍ കോടതിയെ സമീപിച്ചത്.

സേവ്യര്‍ അലക്‌സാണ്ടര്‍ മസ്‌ക് ( Xavier Alexander Musk) എന്ന പേരിലറിയപ്പെട്ടിരുന്ന മസ്‌കിന്റെ മകനാണ് തന്റെ സ്വത്വം സ്ത്രീയാണെന്ന് പ്രഖ്യാപിച്ചത്. പിന്നാലെയാണ് പേര് മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തിടെയാണ് സേവ്യര്‍ അലക്‌സാണ്ടര്‍ മസ്‌കിന് 18 വയസ്സ് തികഞ്ഞത്. 2008 ല്‍ മസ്‌കുമായി വേര്‍പിരിഞ്ഞ ജസ്റ്റിന്‍ വില്‍സണാണ് മസ്കിന്‍റെ ഈ കുട്ടിയുടെ അമ്മ. 

വിവിയന്‍ ജെന്ന വില്‍സണ്‍ എന്ന പേരിലേക്ക് മാറണമെന്നാണ് മകളുടെ ആവശ്യം. അമ്മയുടെ പേരാണ് പുതിയ പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്. പിതാവിന്റെ പേര് ഒപ്പം വേണ്ടെന്ന് മകള്‍ പരാതിയില്‍ കര്‍ശനമായി പറയുന്നുണ്ട്. എന്നാല്‍ മകളും മസ്‌കും തമ്മില്‍ എന്തെങ്കിലും പ്രശ്നം ഉള്ളതായി വിവരം ഇല്ല. 

പേരും ലിംഗമാറ്റ രേഖയും ഫയൽ ചെയ്ത് ഏകദേശം ഒരു മാസത്തിന് ശേഷം മെയ് മാസത്തിൽ, റിപ്പബ്ലിക്കൻ പാർട്ടിക്ക് മസ്‌ക് ട്രാന്‍സ് വിഷയത്തില്‍ തന്റെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളിലെ ട്രാൻസ്‌ജെൻഡർ അവകാശങ്ങൾ പരിമിതപ്പെടുത്തുന്ന നിയമനിർമ്മാണത്തെ പിന്തുണയ്ക്കണം എന്ന തീരുമാനത്തെയാണ് മസ്ക് പിന്തുണച്ചത്. ഇതില്‍ മസ്കിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ട്രാൻസ്‌ജെൻഡർ ആളുകൾ അവരുടെ ഇഷ്ടപ്പെട്ട പേരുകള്‍ തിരഞ്ഞെടുക്കുന്ന വിഷയത്തിൽ മസ്‌ക് 2020-ൽ ട്വീറ്റ് ചെയ്തു, "ഞാൻ ട്രാൻസ്‌നെ പൂർണ്ണമായും പിന്തുണയ്ക്കുന്നു.

സോഷ്യല്‍മീഡിയ നാഗരികതയെ നശിപ്പിക്കുകയാണോ?; മസ്കിന്‍റെ സംശയത്തിന് കിട്ടിയത് കിടിലന്‍ ഉത്തരങ്ങള്‍.!

ഇലോൺ മസ്കിന് ഇന്ത്യയിലേക്ക് വരാം, പക്ഷേ...': കേന്ദ്ര നയം വ്യക്തമാക്കി മന്ത്രി

 

Follow Us:
Download App:
  • android
  • ios