കപ്പൽ ജീവനക്കാരെ തടവിലാക്കിയതിൽ ഇക്വിറ്റോറിയല്‍ ഗിനിക്കെതിരെ ഹീറോയിക് ഇന്‍ഡുന്‍ പരാതി നല്‍കിയത് അന്താരാഷ്ട്ര ട്രൈബ്ര്യൂണല്‍ സ്ഥിരീകരിച്ചു.
കോണക്രി: കപ്പല്‍ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതികരിച്ച് എക്വറ്റോറിയല്‍ ഗിനിയ. നടപടിയില്‍ അഭിമാനമെന്ന് വൈസ് പ്രസിഡന്‍റ് റ്റെഡി ന്‍ഗേമ പറഞ്ഞു. അതേസമയം കപ്പൽ ജീവനക്കാരെ തടവിലാക്കിയതിൽ ഇക്വിറ്റോറിയല്‍ ഗിനിക്കെതിരെ ഹീറോയിക് ഇന്‍ഡുന്‍ പരാതി നല്‍കിയത് അന്താരാഷ്ട്ര ട്രൈബ്ര്യൂണല്‍ സ്ഥിരീകരിച്ചു. 15 ദിവസത്തിനുള്ളില്‍ ട്രൈബ്യൂണല്‍ കേസ് പരിഗണിക്കും. വാദം അവസാനിച്ച് 14 ദിവസത്തിനുള്ളില്‍ കേസില്‍ വിധി പറയും.
കടലിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള ജർമ്മനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിനെയാണ് ഹീറോയിക് ഇഡുൻ കപ്പലിന്‍റെ കമ്പനി സമീപിച്ചത്. നിയമവിരുദ്ധമായി ജീവനക്കാരെ ഇക്വിറ്റോറിയല്‍ ഗിനി തടഞ്ഞുവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. കപ്പൽ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ നൈജീരിയയിലെ ഫെഡറൽ കോടതിയെയും നേരത്തെ കമ്പനി സമീപിച്ചിരുന്നു.
ഇന്നലെ അഞ്ച് മണിക്കൂറാണ് മലയാളികൾ അടക്കമുള്ള പതിനഞ്ച് ഇന്ത്യക്കാരെ എക്വറ്റോറിയൽ ഗിനി യുദ്ധകപ്പലിൽ പാർപ്പിച്ചത്. നൈജീരയ്ക്ക് കൈമാറാനുള്ള നീക്കമായിരുന്നുവെങ്കിലും സാങ്കേതിക പ്രശ്നമാണെന്ന കാരണം ചൂണ്ടിക്കാട്ടി ജീവനക്കാരെ തിരികെ കരയിലെത്തിച്ചു. ഗിനിയിൽ തന്നെയുള്ള ലൂബ തുറമുഖം വഴി കൊണ്ടുപോകുമെന്ന് ഇപ്പോൾ സൈന്യം ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. കൈമാറ്റ ഭീഷണി നിലനിർത്തി തുടർച്ചയായി ജീവനക്കാരെ തുറമുഖത്തേക്കും തിരിച്ചും കൊണ്ടുപോകുന്ന ഇക്വിറ്റോറിയൽ ഗിനിയുടെ നടപടി ഏതെങ്കിലും സമ്മർദ്ദതന്ത്രത്തിന്‍റെ ഭാഗമാണോയെന്ന സംശയവും ഉയരുന്നുണ്ട്.
