വാഷിങ്ടണ്‍ ടേണിംഗ് പോയിന്റ് പരിപാടിയിൽ എറിക്ക കിർക്ക് വൈസ് പ്രസിഡന്റ് ജെഡി വാൻസിനെ ആലിംഗനം ചെയ്തത് വലിയ വിവാദമായി. അന്തരിച്ച ഭർത്താവ് ചാർളി കിർക്കുമായി വാൻസിന് സാമ്യങ്ങളുണ്ടെന്ന് പറഞ്ഞതിന് ശേഷമായിരുന്നു ആലിംഗനം.
വാഷിങ്ടണ്‍: ടേണിംഗ് പോയിന്റ് എന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ജെഡി വാൻസിനെ എറിക്ക കിർക്ക് ആലിംഗന ചെയ്യുന്ന വീഡിയോ വൈറലായതോടെ ഓൺലൈനിൽ വലിയ ചർച്ച. ഒക്ടോബർ 29 ബുധനാഴ്ച മിസിസിപ്പി സർവകലാശാലയിലെ പരിപാടിക്കിടെയാണ് എറിക്ക കിർക്ക് വാൻസിനെ കെട്ടിപ്പിടിച്ചത്. ടിപിയുഎസ്എയുടെ സിഇഒയും അന്തരിച്ച ചാർളി കിർക്കിന്റെ പങ്കാളിയായിരുന്ന എറിക്കയാണ് പരിപാടിയിൽ ജെഡി വാൻസിനെ അതിഥി പ്രഭാഷകനായി പരിചയപ്പെടുത്തിയത്. കഴിഞ്ഞ മാസമാണ് ട്രംപിന്‍റെ അനുയായിയാ ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്.
തന്റെ പ്രസംഗത്തിൽ, വാൻസും പരേതയായ ഭർത്താവും തമ്മിൽ സാമ്യങ്ങളുണ്ടെന്ന് അവർ പറഞ്ഞു. ആലിംഗനത്തിൽ, എറിക്കയുടെ കൈ വാൻസിന്റെ തലയ്ക്ക് പിന്നിലേക്ക് പോകുന്നതായും എറിക്ക അതിര് കടന്നതായും ജനപ്രിയ സ്ട്രീമർ സ്നീക്കോ എക്സിൽ പരിഹസിച്ചു. വീഡിയോ അമേരിക്കയിലെ ചൂടേറിയ വിവാദമായി മാറിയിരിക്കുകയാണ്. എറിക്ക വാൻസിനെ ആലിംഗനം ചെയ്തപ്പോൾ കൈ വാൻസിന്റെ തലക്ക് പിന്നിൽ ചുറ്റിപ്പിടിച്ചതാണ് വിവാദത്തിന് പ്രധാന കാരണം.
അന്തരിച്ച തന്റെ ഭർത്താവ് ചാർളി കിർക്കിനെക്കുറിച്ച് സംസാരിക്കുമ്പോൾ എറിക്ക കിർക്ക് വികാരാധീനയായി. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ സംസാരിക്കാൻ ക്ഷണിച്ചപ്പോൾ, ആ ദിവസം വളരെ വൈകാരികമായിരുന്നുവെന്ന് അവർ സദസ്സിനോട് പറഞ്ഞു. ആരും ഒരിക്കലും എന്റെ ഭർത്താവിന് പകരമാവില്ല. പക്ഷേ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിൽ എന്റെ ഭർത്താവിന്റെ ചില സാമ്യതകൾ ഞാൻ കാണുന്നുവെന്നായിരുന്നു എറിക്കയുടെ പ്രസ്താവന.
തൊട്ടുപിന്നാലെ, ജെഡി വാൻസ് വേദിയിലേക്ക് നടന്നു വന്നപ്പോൾ ഇരുവരും കെട്ടിപ്പിടിച്ചു. എറിക്കയുടെ കൈ തലയ്ക്ക് പിന്നിൽ ഇരിക്കുന്നതായി ചിത്രങ്ങളിൽ വ്യക്തമായതോടെ വീഡിയോ വൈറലായി. സ്ട്രീമർ സ്നീക്കോയുടെ പരാമർശങ്ങളെ വിമർശിച്ചും അനുകൂലിച്ചും നിരവധിപേർ രംഗത്തെത്തി. അതേസമയം, എറിക്ക കിർക്കോ ജെഡി വാൻസോ വിമർശനത്തോട് പ്രതികരിച്ചിട്ടില്ല, പക്ഷേ ക്ലിപ്പ് എക്‌സിലും ടിക്‌ടോക്കിലും വ്യാപകമായി പ്രചരിക്കുന്നത് തുടരുന്നു.
