Asianet News MalayalamAsianet News Malayalam

ബ്രക്സിറ്റ്: ബ്രിട്ടന് പുറത്തുപോകാനുള്ള സമയം ഒക്ടോബർ 31 വരെ നീട്ടി നൽകി

ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ ചേർന്ന യുറോപ്യൻ യൂണിയന്‍റെ അടിയന്തര യോഗമാണ് ബ്രിട്ടന് സാവകാശം നൽകിയത്

eu leaders allow to delay brexit until 31 october
Author
Belgium, First Published Apr 11, 2019, 9:29 AM IST

ബെല്‍ജിയം: ബ്രിട്ടന് യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാനുള്ള സമയം നീട്ടിനൽകി. ഒക്ടോബർ 31 ആണ് പുതിയ സമയ പരിധി.  ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ ചേർന്ന യുറോപ്യൻ യൂണിയന്‍റെ അടിയന്തര യോഗമാണ് ബ്രിട്ടന് സാവകാശം നൽകിയത്. ഇതിനായി ബ്രിട്ടന് മുന്നിൽ വെച്ച മറ്റ് ഉപാധികകളും വ്യവസ്ഥകളും വ്യക്തമായിട്ടില്ല.

ഫ്രാൻസിന്‍റെ എതിർപ്പിനെ മറികടന്നാണ് പുറത്തുപോകാനുള്ള സമയം നീട്ടി നല്‍കിയത്. ജൂണ്‍ 30 വരെ സമയം നൽകണമെന്നാണ് ബ്രിട്ടന്‍ ആവശ്യപ്പെട്ടത്. ഇതുവരെ ഉണ്ടായിരുന്ന കരാര്‍ അനുസരിച്ച് വെള്ളിയാഴ്ചയാണ് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകേണ്ടിയിരുന്നത്. 
 

Follow Us:
Download App:
  • android
  • ios