Asianet News MalayalamAsianet News Malayalam

വനിതാ മേധാവിയുടെ ലൈംഗിക താല്‍പ്പര്യത്തിന് വഴങ്ങിയില്ല; ജോലി കളയിച്ചെന്ന് മുന്‍ ഗൂഗിള്‍ ഉദ്യോഗസ്ഥന്‍, പരാതി

2019 ഡിസംബറില്‍ മാന്‍ഹട്ടനിലെ ചെല്‍സിയില്‍ അത്താഴ വിരുന്നിനിടെയാണ് സംഭവങ്ങളുടെ തുടക്കം. അത്താഴ വിരുന്നിനിടെ ടിഫനി മില്ലര്‍ തന്നെ സ്പര്‍ശിച്ച് അവരുടെ ലൈംഗിക താല്‍പ്പര്യം അറിയിച്ചു. എതിര്‍പ്പറിയിച്ചതോടെ തന്നെ മാനസികപരമായും തൊഴില്‍പരമായും ദ്രോഹിച്ചെന്നാണ് റയാന്‍റെ പരാതി.

Ex Google employee claims he was fired after being groped by top woman executive
Author
First Published Jan 31, 2023, 4:53 PM IST

തന്‍റെ മേധാവിയായ ഉദ്യോഗസ്ഥയുടെ ലൈംഗിക താല്‍പ്പര്യത്തിന് വഴങ്ങാത്തതിന്‍റെ പേരില്‍ ജോലിയില്‍ നിന്നും അകാരണമായി പിരിച്ചുവിട്ടെന്ന് ഉദ്യോഗസ്ഥന്‍റെ പരാതി. ഗൂഗിളിലെ മുന്‍ ഉദ്യോഗസ്ഥനായ റയാന്‍  ഓളോഹന്‍ ആണ് തന്‍റെ മേധാവിയായിരുന്ന  ടിഫനി മില്ലര്‍ക്കെതിരെ പരാതിയുമായി കോടതിയിലെത്തിയത്. ഗുരുതര ആരോപണങ്ങളാണ് റയാന്‍ തന്‍റെ മേധാവിയായിരുന്ന ടിഫനി മില്ലര്‍ക്കെതിരെ ഉന്നയിച്ചത്.  2019 ഡിസംബറില്‍ മാന്‍ഹട്ടനിലെ ചെല്‍സിയില്‍ അത്താഴ വിരുന്നിനിടെയാണ് സംഭവങ്ങളുടെ തുടക്കം. അത്താഴ വിരുന്നിനിടെ ടിഫനി മില്ലര്‍ തന്നെ സ്പര്‍ശിച്ച് അവരുടെ ലൈംഗിക താല്‍പ്പര്യം അറിയിച്ചു. എതിര്‍പ്പറിയിച്ചതോടെ തന്നെ മാനസികപരമായും തൊഴില്‍പരമായും ദ്രോഹിച്ചെന്നാണ് റയാന്‍റെ പരാതി.

വിരുന്നിടെ തന്നെ സപര്‍ശിച്ച ശേഷം ഏഷ്യന്‍ സ്ത്രീകളോടാണ് തനിക്ക്  താല്‍പര്യമെന്ന് അവര്‍ക്കറിയാമെന്ന് ടിഫനി തന്നോട് പറഞ്ഞു, അവരുടെ കൈ കൊണ്ട് എന്‍റെ വയറില്‍ തടവിക്കൊണ്ട് ശരീരസൗന്ദര്യത്തെ പുകഴ്ത്തി. തന്‍റെ വിവാഹ ജീവിതം അത്ര 'രസകരമല്ലെന്ന്' അവര്‍ പറഞ്ഞതായും റയാന്‍ പരാതിയില്‍ പറയുന്നു. ചിക്കാഗോയിലെ ഫിഗ് ആന്റ് ഒലിവില്‍ നടന്ന കമ്പനി യോഗത്തിന്റെ ഭാഗമായി നടന്ന മദ്യ സല്‍ക്കാരത്തിനിടെയാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. ഇതിന് പിന്നാലെ തനിക്ക് ഫുഡ്, ബിവറേജസ് ആന്റ് റസ്റ്റോറന്റ്‌സിന്റെ മാനേജിങ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. ഇതോടെ താന്‍ പുതിയ മാനേജ് മെന്റ് ടീമിലെത്തി. ഈ  ടീമിലെ സൂപ്പര്‍വൈസറായിരുന്നു ആരോപണ വിധേയയായ ടിഫനി- . 

എന്നാല്‍ വിവാഹിതനും ഏഴ് കുട്ടികളുടെ അച്ഛനുമായ റയാന് തന്‍റെ മേധാവിയായ ടിഫിനിയുടെ ലൈംഗിക താല്‍പ്പര്യത്തോടെയുള്ള പെരുമാറ്റം ഇഷ്ടപ്പെട്ടില്ല. വനിതാ മേധാവിയുടെ പെരുമാറ്റം  മാനസികമായി ബുദ്ധിമുട്ടായതോടെ റയാന്‍  സംഭവം ഗൂഗിളിന്റെ എച്ച്ആര്‍ വിഭാഗത്തെ  അറിയിച്ചു. എന്നാല്‍ തന്‍റെ പരാതി എച്ച് ആര്‍ വിഭാഗം ഗൌരവത്തിലെടുത്തില്ല, നടപടിയുണ്ടായില്ലെന്നും റയാന്‍ ആരോപിക്കുന്നു. എച്ച് ആറിന് പരാതി നല്‍കിയത് അറിഞ്ഞതോടെ ടിഫനി തനിക്കെതിരെ പ്രതികാര നടപടികള്‍ ആരംഭിച്ചു. റയാന്‍റെ പേരില്‍ സ്വഭാവ ദൂഷ്യം ആരോപിച്ച് ടിഫിനി എച്ച് ആറിന് പരാതി നല്‍കി. എന്താണ് കുറ്റമെന്ന് വ്യക്തമാക്കാതെയായിരുന്നു പരാതി.

പിന്നീട്  2021 ല്‍ വീണ്ടും വനിതാ മേധാവി റയാനെ അധിക്ഷേപിച്ചു. 2021 ഡിസംബറില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ടിഫനി  സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വെച്ച് റയാനെ ശകാരിച്ചു.  സഹപ്രവര്‍ത്തകര്‍ ആണ് ഇവരെ പിടിച്ചുമാറ്റിത്. അവിടെവെച്ച് തനിക്ക് പാശ്ചാത്യ സ്ത്രീകളെയല്ല ഏഷ്യന്‍ സ്ത്രീകളെയാണ് ഇഷ്ടമെന്ന് പറഞ്ഞ് ടിഫിനി പരിഹസിച്ചെന്നും റയാന്‍റെ പരാതിയില്‍ ആരോപിക്കുന്നു.

താന്‍ വിവാഹം ചെയ്തത് ഒരു ഏഷ്യന്‍ വനിതയെ ആയതുകൊണ്ടാണ് ഈ പരിഹാസനെന്ന് പരാതിക്കാരന്‍ പറയുന്നു. ഒടുവില്‍ മാനേജ്മെന്‍റ് ടീമില്‍  കൂടുതലും പാശ്ചാത്യരായ പുരുഷന്മാരാണെന്നും ഒരു വനിതയ്ക്ക് അവസരം നല്‍കണമെന്നും പറഞ്ഞ് തന്നെ ജോലിയില്‍ നിന്നും ഒഴിവാക്കിയെന്നും പരാതിയില്‍ പറയുന്നു. അതേസമയം ഗൂഗിളിലെ മറ്റ് സഹപ്രവര്‍ത്തകര്‍ക്കും ടിഫനിയുടെ പെരുമാറ്റം അറിയാമായിരുന്നുവെന്ന് റാന്‍ ആരോപിച്ചു.   അതേസമയം തനിക്കെതിരെ മുന്‍ ജീവനക്കാരന്‍ നടത്തിയ ആരോപണങ്ങളെല്ലാം ടിഫനി നിഷേധിച്ചു.

Read More :  ലൈം​ഗിക അതിക്രമത്തിലെ അതിജീവിത; അഞ്ചുവയസ്സുകാരിയുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മുംബൈ പൊലീസ്

Follow Us:
Download App:
  • android
  • ios