ലണ്ടന്‍: കശ്മീര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി യുകെയില്‍ ഒളിവില്‍ താമസിക്കുന്ന പാക്കിസ്ഥാന്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ അല്‍ത്താഫ് ഹുസൈന്‍. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് ഇന്ത്യയുടെ ആഭ്യന്തരപ്രശ്നമാണെന്നും ഇന്ത്യന്‍ ജനതയുടെ പിന്തുണ ആ നടപടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന് ധൈര്യമുണ്ടെങ്കില്‍ പാക് അധിനിവേശ കശ്മീരിനെ രാജ്യത്തിനൊപ്പം ചേര്‍ക്കുകയാണ് വേണ്ടത്.

മുത്താഹിത ക്വാമി മൂവ്മെന്‍റ് (എംക്യുഎം) നേതാവാണ് അല്‍ത്താഫ് ഹുസൈന്‍. 65കാരനായ അല്‍ത്താഫ് ഹുസൈന്‍ 1990 കളിലാണ് അഭയം തേടി യുകെയിലെത്തിയത്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ പൊളിറ്റിക്കല്‍ പാര്‍ട്ടികളിലൊന്നാണ് എംക്യുഎം. ഇതുമായി ബന്ധപ്പെട്ട് ലണ്ടനിലെ എംക്യുഎം സെക്രട്ടേറിയറ്റ് പുറത്തുവിട്ട വീഡിയോയില്‍ അല്‍ത്താഫ് 'ഹുസൈന്‍ സാരെ ജഹാന്‍ സെ അച്ചാ' എന്ന ഗാനം പാടുന്നുണ്ട്.