850 വര്‍ഷത്തിലേറെ പഴക്കമുള്ള പള്ളിയാണ് പാരിസിലെ പള്ളി.

പാരീസ്: പ്രശസ്തമായ നോത്രദാം പള്ളിയില്‍ വന്‍ തീപീടിത്തം. പുന:നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പള്ളിയുടെ ഗോപുര മണികള്‍ക്ക് മുകളില്‍ വരെ തീപടര്‍ന്നു. മേയര്‍ ആന്‍ ഹെഡലോഗ് ട്വിറ്ററിലൂടെയാണ് തീപിടിത്തമുണ്ടായ വിവരം പുറത്തുവിട്ടത്. യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. 

Add Asianetnews as a Preferred SourcegooglePreferred

850 വര്‍ഷത്തിലേറെ പഴക്കമുള്ള പള്ളിയാണ് പാരിസിലെ പള്ളി. തീപിടിത്തത്തെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 

«Incendie majeur» à #NotreDame.
(vidéo by @ecoursin) pic.twitter.com/nKI0JoyzGJ

Scroll to load tweet…