പാചക വാതക ചോർച്ചയാണ് അപകട കാരണം എന്നാണ് നി​ഗമനം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗാസ :പലസ്തീനിലെ ഗാസയിൽ തീപിടിത്തത്തിൽ 21 പേർ മരിച്ചു.ബലിയ അഭയാർഥി ക്യാമ്പിലാണ് തീപിടിത്തം ഉണ്ടായത്.അഭയാർഥി ക്യാമ്പിലെ വീട്ടിൽ നിന്നും പാചക വാതകം ചോർന്നതാണ് തീപിടിത്തതിന് കാരണം. മരിച്ചവരിൽ 10 പേർ കുട്ടികളാണ്. നിരവധി പേർക്ക് 
പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാമെന്ന് പലസ്ഥീൻ ആരോഗ്യ വിഭാഗം വ്യക്തമാക്കി. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്