Asianet News MalayalamAsianet News Malayalam

2022-ല്‍ തങ്ങളുടെ പൗരനെ ബഹിരാകാശത്ത് എത്തിക്കുമെന്ന് പാകിസ്ഥാന്‍

ചൈനയുടെ റോക്കറ്റിലാവും പാകിസ്ഥാന്‍ പൗരനെ ബഹിരാകാശത്ത് എത്തിക്കുക.

First Pakistani in space by 2022 says pak minister for science and technology
Author
Islamabad, First Published Jul 25, 2019, 1:39 PM IST

ഇസ്ലാമാബാദ്: 2022-ല്‍ തങ്ങളുടെ പൗരനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടതായി പാകിസ്ഥാന്‍ അറിയിച്ചു. ബഹിരാകാശത്തേക്ക് അയക്കേണ്ടയാളെ കണ്ടെത്തുന്നതിനുള്ള അടുത്ത വര്‍ഷം ആദ്യം പൂര്‍ത്തിയാകുമെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി ട്വിറ്ററിലൂടെ അറിയിച്ചു. 

ബഹിരാകാശത്തേക്ക് അയക്കാനായി അന്‍പത് പേരെ ഉള്‍പ്പെടുത്തി ഒരു സാധ്യത പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ ഈ പട്ടിക 25 ആയി ചുരുക്കും. 2022-ല്‍ പാകിസ്ഥാന്‍ പൗരന്‍ ബഹിരാകാശത്ത് എത്തും. പാകിസ്ഥാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബഹിരാകാശ പദ്ധതിയായിരിക്കുമിതെന്നും ഫവാദ് ചൗധരി പറഞ്ഞു. 

അതേസമയം ബഹിരാകാശ ദൗത്യം പൂര്‍ത്തീകരിക്കാന്‍ തക്ക ശേഷിയുള്ള റോക്കറ്റുകള്‍ പാകിസ്ഥാന് ഇല്ലാത്തതിനാല്‍ ചൈനീസ് സഹായത്തോടെയാവും പാക് പൗരനെ ബഹിരാകാശത്ത് എത്തിക്കുക. നേരത്തെ ചൈനീസ് റോക്കറ്റ് ഉപയോഗിച്ച് പാകിസ്ഥാന്‍റെ രണ്ട് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios