Asianet News MalayalamAsianet News Malayalam

പാകിസ്ഥാനിൽ വിദേശ വനിതയെ 5 ദിവസം പീഡിപ്പിച്ചതായി ആരോപണം, കണ്ടെത്തിയത് റോഡിൽ ഉപേക്ഷിച്ച നിലയിൽ

പിന്നിലേക്ക് കൈകളും കാലുകളും കെട്ടിയിട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്. സംഭവം പ്രദേശവാസികൾ പൊലീസിനെ അറിയിച്ചതോടെ പൊലീസെത്തി ഇവരെ രക്ഷിക്കുകയായിരുന്നു

foreign women allegedly gang raped in pakistan for 5 days found abandoned on road
Author
First Published Aug 15, 2024, 1:19 PM IST | Last Updated Aug 15, 2024, 1:19 PM IST

ലാഹോർ: പാകിസ്ഥാനിൽ വിദേശ വനിത അഞ്ച് ദിവസത്തോളം ക്രൂര പീഡനത്തിന് ഇരയായതായി റിപ്പോർട്ട്. 28 വയസ് പ്രായമുള്ള ബെൽജിയം സ്വദേശിയെ ഓഗസ്റ്റ് 14ന് കൈകളും കാലുകളും കെട്ടിയിട്ട നിലയിൽ റോഡ് ഇസ്ലാമബാദിൽ നിന്ന് കണ്ടെത്തിയതെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഞ്ച് ദിവസം ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് യുവതി പാക് പൊലീസിനോട് വിശദമാക്കിയതെന്നാണ് പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്. ഇസ്ലാമബാദിൽ ആറ് മാസങ്ങൾക്ക് മുൻപ് എത്തിയതെന്നാണ് യുവതിയുടെ അവകാശവാദം. ഇസ്ലാമബാദിൽ ഒപ്പം താമസിച്ചിരുന്ന യുവാവാണ് പീഡിപ്പിച്ചതെന്നാണ് യുവതിയുടെ ആരോപണം. 

പിന്നിലേക്ക് കൈകളും കാലുകളും കെട്ടിയിട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്. സംഭവം പ്രദേശവാസികൾ പൊലീസിനെ അറിയിച്ചതോടെ പൊലീസെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. ഒന്നിലധികം പുരുഷൻമാർ ചേർന്ന് അഞ്ച് ദിവസം പീഡിപ്പിച്ചതായാണ് യുവതി വിശദമാക്കുന്നത്. യുവതിയുടെ മൊഴിയുടെ ആസ്ഥാനത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തിൽ പൊലീസ് ബെൽജിയൻ എംബസിയെ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ പാകിസ്ഥാനിലേക്ക് ഇത്തരത്തിൽ എത്തിയ യുവതിയേക്കുറിച്ച് രേഖകൾ ഇല്ലെന്നാണ് എംബസി വിശദമാക്കുന്നത്. 

എന്നാൽ രേഖകളില്ലാതെ രാജ്യത്ത് എത്തിയ യുവതിക്ക് മാനസിക തകരാറുണ്ടെന്നാണ് അറസ്റ്റിലായ യുവാവ് ആരോപിക്കുന്നത്. യുവതിയുടെ പരാതിയിൽ ആബ്പാര പൊലീസാണ് യുവാവിനെ അറസ്റ്റ്  ചെയ്തത്. പൊലീസ് തെളിവുകൾക്കായി യുവാവിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇയാളോടും വൈദ്യ പരിശോധനയ്ക്ക് വിധേയനാവാനുള്ള നിർദ്ദേശം പൊലീസ് നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്ലാമബാദിലെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ സെക്ടർ ജി 6- 13ൽ നിന്നാണ് അവശനിലയിൽ കൈകളും കാലുകളും ബന്ധിച്ച് നിലയിൽ പൊലീസ് യുവതിയ രക്ഷപ്പെടുത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios